കടമേരി റഹ്മാനിയ കോളേജ് യു.എ.ഇ ഉത്തര മേഖലാ സില്‍ വര്‍ ജൂബിലിക്ക്‌ ഉജ്ജ്വല സമാപനം

കടമേരി റഹ്മാനിയ കോളേജ് യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റിയുടെ സില്‍ വര്‍ ജൂബിലി സമാപന സമ്മേളനം ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്യുന്നു

ദുബൈ : കടമേരി റഹ്മാനിയ അറബിക് കോളേജ് യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റിയുടെ സില്‍ വര്‍ ജൂബിലി  സമാപന സമ്മേളനം സമസ്ത സെക്രട്ടറിയും , കടമേരി റഹ്മാനിയ അറബിക് കോളേജ് പ്രിന്‍സിപ്പളുമായ  ശൈഖുനാ കോട്ടുമല  ടി.കെ.എം ബാപ്പു മുസ്ലിയാര്‍ ഉത്ഘാടനം നിര്‍വഹിച്ചു . ദുബൈ ദേര ലാന്റ് മര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡഗോംഭീര സദസ്സിന്ന് കമ്മിറ്റി പ്രസിഡന്റ് ഇബ്രഹിം മുറിചന്‍ഡി അദ്യക്ഷത വഹിച്ചു. സൈന്‍ ഡയറക്ടര്‍ റാഷിദ് ഖസ്സാലി മുഖ്യ പ്രഭാഷണം നടത്തി. പി.കെ കരീം സ്വഗതവും, അബ്ദുല്‍ ഹകീം ഫൈസി നന്ദിയും പറഞ്ഞു.