അവാര്‍ഡ് വിതരണം ചെയ്തു

കുറ്റിക്കാട്ടൂര്‍ : SSLC, +2 പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ചാലിയറക്കല്‍ താഴം കമ്മിറ്റി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമ ഇ.കെ. ഉസ്താദ് സ്മാരക അവാര്‍ഡ് കെ..ടി.എഫ് സംസ്ഥാന സെക്രട്ടറി കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ വിതരണം ചെയ്തു. .പി. അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. പാരന്‍റ്സ് മീറ്റില്‍ പഠന രംഗത്ത് രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ ട്രന്‍റ് ആര്‍.പി. റശീദ് മാസ്റ്റര്‍ കോടിയൂറ ക്ലാസ്സെടുത്തു. ടി.പി. സുബൈര്‍ മാസ്റ്റര്‍, നൌഫല്‍ ഫൈസി, .പി. സലീം ഹാജി, സമദ് മാണിയമ്പലം, മുജീബ് ഇടുക്കി പ്രസംഗിച്ചു. ജി.കെ. റശീദ് സ്വാഗതവും മുഹമ്മദ് സ്വാദിഖ് നന്ദിയും പറഞ്ഞു.