ജാബിര്‍ ഹുദവിയുടെ പേരില്‍ മയ്യിത്ത് നമസ്കരിക്കുക: നേതാക്കള്‍
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം പുഴക്കടവില്‍ തലയടിച്ച് വീണ് മരിച്ച ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ എടയാറ്റൂര്‍ വടക്കേതലയില്‍ വാരിയക്കുണ്ടന്‍ സൈതലവിയുടെ മകന്‍ ജാബിര്‍ ഹുദവി(23)യുടെ പേരില്‍ മയ്യിത്ത് നമസ്കരിക്കാനും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാ മഹല്ല് ഖത്തീബ്, ഖ്വാളിമാരോടും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.