വിദ്യാഭ്യാസം മനുഷ്യജീവിതത്തിന്‍റെ പ്രാണവായു : ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ
പുതിയ ബാച്ചിന്‍റെ ഉദ്‌ഘാടനം
സയ്യിദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കുന്നു
വെങ്ങപ്പള്ളി : മനുഷ്യ ജീവിതത്തിന്‍റെ പ്രാണവായുവാണ്‌ വിദ്യാഭ്യാസമെന്നും വിദ്യയില്ലാത്ത സമൂഹത്തിന്‌ മനുഷ്യധര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയില്ലെന്നും സയ്യിദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയില്‍ വാഫി കോഴ്‌സിന്‍റെ 11-ാം‌ ബാച്ചിന്‍റേയും ഹിഫ്‌ള്‌ കോഴ്‌സിലെ 6-ാം ബാച്ചിന്‍റേയും ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്‌ത ജില്ലാ പ്രസിഡണ്ട്‌ കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി പേരാല്‍, മുഹമ്മദ്‌കുട്ടി ഹസനി, ഇബ്രാഹിം ഫൈസി വാളാട്‌, ശംസുദ്ദീന്‍ റഹ്‌മാനി, കെ എ നാസിര്‍ മൗലവി, കെ കെ ഹനീഫല്‍ ഫൈസി, ഇസ്‌മാഈല്‍ ബാഖവി, സി അബ്‌ദുല്‍ ഖാദിര്‍, ഹസന്‍ ഹാജി, പനന്തറ മുഹമ്മദ്‌, മുഹമ്മദ്‌ ഫൈസി, മൂസ ബാഖവി, ജഅ്‌ഫര്‍ ഹൈത്തമി, ശിഹാബുദ്ദീന്‍ വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാരിസ്‌ ബാഖവി സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.