പാന്‍മസാല നിരോധനം; ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന്‌ SKSSF

കാസര്‍കോട്‌ : പാന്‍മസാല നിരോധിക്കാന്‍ ഹൈക്കോടതി വിധി ഉണ്ടായിട്ടും വിദ്യാലയങ്ങളുടെ സമീപത്തുള്ള കടകളിലടക്കം പലകേന്ദ്രങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും വില്‍പ്പന നടത്തുമ്പോള്‍ നിരോധന നിയമം നടപ്പിലാക്കേണ്ട പോലീസ്‌ ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളാകുന്നത്‌ വിരോധാഭാസമാണെന്നും ഹൈക്കോടധി വിധി നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ എത്രയും പെട്ടന്ന്‌ തയ്യാറാകണമെന്നും SKSSF കാസര്‍കോട്‌ ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ചാരായ നിരോധനമുണ്ടായപ്പോള്‍ ചാരായ മാഫിയ വളര്‍ന്നത്‌ പോലെ പാന്‍മസാലനിരോധനം കൊണ്ട്‌ കേരളത്തില്‍ പാന്‍മസാല മാഫിയകളും കേന്ദ്രങ്ങളും വളര്‍ന്നുവരുന്ന രൂപത്തിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്. ഇത്‌ അടിയന്തിരമായി തടഞ്ഞില്ലെങ്കില്‍ SKSSF ജില്ലാ കമ്മിറ്റി ഇത്തരം കേന്ദ്രങ്ങളിലേക്ക്‌ മാര്‍ച്ച്‌ അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിക്കുമെന്ന്‌ നേതാകള്‍ പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു.