തിരൂരങ്ങാടി
: ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍
മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച്
നടത്താറുള്ള ദിക്‌റ് ദുആ
സമ്മേളനം 17 ന്
വൈകീട്ട് നാല് മുതല്‍
വാഴ്‌സിറ്റി കാമ്പസില്‍
നടത്താന്‍ ദാറുല്‍ ഹുദായില്‍
ചേര്‍ന്ന സിന്‍ഡിക്കേറ്റ്
യോഗം തീരുമാനിച്ചു.
സമ്മേളനത്തോടനുബന്ധിച്ച്
ഖുര്‍ആന്‍ പാരായണം,
സ്വലാത്ത്
മജ്‌ലിസ്, ദിക്‌റ്
ദുആ സമ്മേളനം തുടങ്ങിയവ
നടക്കും.
ദാറുല്‍
ഹുദാ ചാന്‍സലര്‍ പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ്
തങ്ങള്‍ യോഗം ഉദ്‌ഘാടനം
ചെയ്‌തു. പ്രോ.ചാന്‍സലര്‍
ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാര്‍ അധ്യക്ഷത
വഹിച്ചു. വി.സി
ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി,
സയ്യിദ്
മുഹമ്മദ് കോയ തങ്ങള്‍
ജമലുല്ലൈലി, ചെമ്മുക്കന്‍
കുഞ്ഞാപ്പു ഹാജി, ഡോ.
യു.വി.കെ
മുഹമ്മദ്, കെ.എം.
സൈദലവി ഹാജി
കോട്ടക്കല്‍, യു.
ശാഫി ഹാജി
ചെമ്മാട്, ഇല്ലത്ത്
മൊയ്‌തീന്‍ ഹാജി,
ശംസുദ്ദീന്‍
ഹാജി വെളിമുക്ക്,
അബ്‌ദുല്ല
ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം
ഹാജി തയ്യിലക്കടവ് തുടങ്ങിയവര്‍
സംബന്ധിച്ചു.