മിഅ്‌റാജ്‌ പ്രഭാഷണവും ഉമറലി ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണവും സംഘടിപ്പിച്ചു

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ കേന്ദ്ര കമ്മിറ്റി മിഅ്‌റാജ്‌ ദിന പ്രഭാഷണവും പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍, നാട്ടിക വി മൂസ മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്‌മരണവും സംഘടിപ്പിച്ചു അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസ ഓഡിറ്റോറിയത്തില്‍ വൈസ്‌ പ്രസിഡണ്ട്‌ മുസ്‌തഫ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ഹംസ ദാരിമി ഉദ്‌ഘാടനം ചെയ്‌തു. ശംസുദ്ധീന്‍ ഫൈസി മിഅ്‌റാജ്‌ പ്രഭാഷണവും ഉസ്‌മാന്‍ ദാരിമി ഉമറലി ശിഹാബ്‌ തങ്ങള്‍, നാട്ടിക വി മൂസ മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്‌മരണ പ്രസംഗവും നടത്തി. മുഹമ്മദലി പുതുപ്പറമ്പ്‌ സ്വാഗതവും മുജുബ്‌ റഹ്‌മാന്‍ ഹൈതമി നന്ദിയും പറഞ്ഞു.