കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ പാസ്‌പോര്‍ട്ടും പണമടച്ച രസീതും ഫോട്ടോയും 30നകം സംസ്ഥന ഹജ്ജ്കമ്മിറ്റി ഓഫീസിലെത്തിക്കണം. കാത്തിരിപ്പ് പട്ടികയില്‍ ഒന്നുമുതല്‍ 1030വരെയുള്ളവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ അവസരം ലഭിച്ചത്.
പാസ്‌പോര്‍ട്ട്, വിദേശ വിനിമയ നിരക്ക് ഇനത്തില്‍ 51,000 രൂപ എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് നിക്ഷേപിച്ചതിന്റെ രസീത് ഒരു ഫോട്ടോ (വൈറ്റ് ബാക്ക് ഗ്രൗണ്ട് 3.5X3.5) എന്നിവ നേരിട്ടാണ് നല്‍കേണ്ടത്.

ഒരുകവറില്‍ ഉള്‍പ്പെട്ട മുഴുവന്‍ അപേക്ഷകരുടെയും പാസ്‌പോര്‍ട്ടുകള്‍ ഒന്നിച്ച് നല്‍കണം. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അറിയിപ്പും ബാങ്ക് പേ-ഇന്‍-സ്ലിപ്പും മുഖ്യ അപേക്ഷകന് അയച്ചിട്ടുണ്ട്. 25നകം അറിയിപ്പ് ലഭിക്കാത്തവര്‍ കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഫോണ്‍: 04832710717.