തേഞ്ഞിപ്പലം: 2.23 ലക്ഷം വിദ്യാര്‍ഥികള്‍ക്കായി സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ 30ന് തുടങ്ങും. 30, ജൂലായ് ഒന്ന്, എട്ട് തീയതികളിലാണ് പരീക്ഷ. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസ്സുകളിലെ മദ്രസ്സാ വിദ്യാര്‍ഥികള്‍ക്കാണ് സമസ്ത പൊതുപരീക്ഷ സംഘടിപ്പിക്കുന്നത്. കേരളം, തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, മലേഷ്യ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് പരീക്ഷ.