വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമി ദശവാര്‍ഷികം മേഖലാതല പ്രചരണം കോറോം മദ്രസയില്‍ സയ്യിദ് ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
വെങ്ങപ്പള്ളി
: വെങ്ങപ്പളളി
ശംസുല്‍ ഉലമാ ഇസ്ലാമിക്
അക്കാദമി 10-ാം
വാര്‍ഷിക ഒന്നാം സനദ്ദാന
സമ്മേളനത്തിന്റെ മേഖലാതല
പ്രചരണങ്ങള്‍ക്ക് തുടക്കമായി.
കോറോം മദ്രസയില്‍
നടന്ന പരിപാടിയില്‍ വെള്ളമുണ്ട
മേഖലാ പ്രചരണോദ്ഘാടനം
സയ്യിദ് ശിഹാബുദ്ദീന്
ഇമ്പിച്ചിക്കോയ തങ്ങള്‍
നിര്‍വ്വഹിച്ചു. പൂവന്
കുഞ്ഞബ്ദുല്ല ഹാജി അദ്ധ്യക്ഷത
വഹിച്ചു. ഖാസിം
ദാരിമി പന്തിപ്പൊയില്‍,
ഇബ്രാഹിം
മാസ്റ്റര്‍ കൂളിവയല്‍,
അലി ദാരിമി
വെള്ളമുണ്ട, സുബൈര്‍
കണിയാമ്പറ്റ, കെ
എം അബ്ദുല്ല, ഷൗക്കത്തലി
വെള്ളമുണ്ട, കുഞ്ഞിമൊയ്തീന്‍
ബാഖവി പ്രസംഗിച്ചു.
ഇബ്രാഹിം ഫൈസി
പേരാല്‍ പ്രൊജക്ട്
അവതരിപ്പിച്ചു.
മേഖലാ
ഭാരവാഹികളായി പി കുഞ്ഞബ്ദുല്ല
ഹാജി(ചെയര്മാന്)
കെ ഇബ്രാഹിം
ഹാജി, എ
പി മമ്മു ഹാജി(വൈ.
ചെയര്മാന്മാര്)
നൂറുദ്ദീന്‍
ഫൈസി(കണ്‍വീനര്‍)
ഹമീദ് വി സി,
എം സി ഉമര്‍
മൗലവി(ജോ.
കണ്‍വീനര്‍മാര്‍)
മൊയ്തു ഹാജി
കോറോം(ട്രഷറര്‍)
എന്നിവരെ
തെരഞ്ഞെടുത്തു. നൂറുദ്ദീന്‍
ഫൈസി സ്വാഗതവും ഹമീദ് കോറോം
നന്ദിയും പറഞ്ഞു.
തരുവണ
ദാറുല്‍ ഉലൂം അക്കാദമിയില്‍
നടന്ന മേഖലാ പ്രചരണം എ കെ
സുലൈമാന്‍ മൗലവി ഉദ്ഘാടനം
ചെയ്തു. സാജിദ്
ബാഖവി അദ്ധ്യക്ഷത വഹിച്ചു.
എം കെ റഷീദ്
മാസ്റ്റര്‍, എടപ്പാറ
കുഞ്ഞമ്മദ്, പി
കെ മൊയ്തു, കെ
സി ആലി സംസാരിച്ചു.
ഭാരവാഹികളായി
പി കെ മൊയ്തു(ചെയര്മാന്)
സാജിദ് ബാഖവി,
എസ് അന്ത്രു,
നിസാര്‍
ദാരിമി(വൈ.
ചെയര്മാന്മാര്)
ഉസ്മാന്
ഫൈസി(കണ്‍വീനര്‍)
സി അബ്ദുല്ല,
നാസര്‍ ആറുവാള്‍,
കെ കെ ഇബ്രാഹിം,
കെ അബ്ദുല്ല(ജോ.
കണ്‍വീനര്‍മാര്‍)
പി സി ഇബ്രാഹിം
ഹാജി(ട്രഷറര്‍)
എന്നിവരെ
തെരഞ്ഞെടുത്തു. മൂസ
മാസ്റ്റര്‍ സ്വാഗതവും ഉസ്മാന്
ഫൈസി നന്ദിയും പറഞ്ഞു.
ചുങ്കം
മദ്രസയില്‍ നടന്ന തലപ്പുഴ
മേഖലാ പ്രചരണം കെ വി എസ്
ഇമ്പിച്ചിക്കോയ തങ്ങള്‍
ഉദ്ഘാടനം ചെയ്തു. ടി
സി അലി മുസ്ലിയാര് അദ്ധ്യക്ഷത
വഹിച്ചു. അബ്ദുറഹിമാന്
തലപ്പുഴ, ശംസുദ്ദീന്‍
റഹ്മാനി പ്രസംഗിച്ചു.
ഭാരവാഹികളായി
ഉമര്‍ ദാരിമി( ചെയര്മാന്)
വി സി അമ്മദ്
ഹാജി, വി
പി അബൂബക്കര്‍, പി
പോക്കര്(വൈ.
ചെയര്മാന്മാര്)
കുന്നത്ത്
ഇബ്രാഹിം ഹാജി(കണ്‍വീനര്‍)
മുജീബ്
റഹ്മാന്, എന്‍
കെ യൂസഫ് ഫൈസി, അഷ്റഫ്
പേര്യ(ജോ.
കണ്‍വീനര്‍മാര്‍)
ഇ സി ഇബ്രാഹിം
(ട്രഷറര്‍)
എന്നിവരെ
തെരഞ്ഞെടുത്തു. എടപ്പാറ
കുഞ്ഞമ്മദ് സ്വാഗതവും
ഇബ്രാഹിം ഹാജി നന്ദിയും
പറഞ്ഞു.
15 ന്
വെള്ളിയാഴ്ച 4 മണിക്ക്
മാനന്തവാടിയിലും പനമരത്തും
പൊഴുതനയിലും കമ്പളക്കാടും
അമ്പലവയലും മേഖലാ പ്രചരണങ്ങള്‍
നടക്കും.