കാലികറ്റ് യൂണിവേഴ്സിറ്റി വിഭജിക്കണമെന്ന് അലിഗര്‍ മുന്‍ വി.സി
എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സെമിനാര്‍ : അലിഗ ര്‍ സ ര്‍ വ
കലശാല മുന്‍ വി.സി ഡോ.പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു.
കാലികറ്റ്സ ര്‍ വ്വകലാശാല മു ന് വി.സി ഡോ. കെ.കെ.എന്‍ കുറുപ്പ് സമീപം
|
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം സര്‍വകലാശാലക്ക് പോറല്‍ ഏല്‍പ്പിക്കുന്നുണ്ടെന്നും അതിനാല്‍ സര്‍വകലാശാലക്ക് സാമൂഹിക സ്ഥിതിയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല എന്നും കാലികറ്റ് യൂണിവേഴ്സിറ്റി മുന്‍ വി.സി ഡോ. കെ.കെ.എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. സര്‍വകലാശാലയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍ നാല് പതിറ്റാണ്ടിനു ശേഷവും സാധ്യമായിട്ടില്ല സി.എച്ച്. ചെയര്‍ ഡയറക്ടര്‍ പി.എ റഷീദ് പറഞ്ഞു.
സെമിനാറില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി റഹീം ചുഴലി , ഡോ. സുബൈര്‍ ഹുദവി , പ്രൊഫ. കെ.കെ. മഹ്മൂദ് , ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ,ഡോ. ഫൈസല്‍ ഹുദവി, എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. മലബാര്‍ സോണല്‍ കാമ്പസ് വിംഗ് കോഡി നേറ്റര്‍ സിദ്ദീക്ക് ചെമ്മാട് സ്വാഗതവും കണ്‍വീനര്‍ ഷാജിദ് നന്ദിയും പറഞ്ഞു .