മലപ്പുറം ജില്ലയില്‍ കൂടുതല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളും സീറ്റുകളും അനുവദിക്കണം -SKSSFഈസ്റ്റ്‌ ജില്ലാ കൌണ്‍സില്‍ ക്യാമ്പ്‌

മിഷന്‍ 2012 SKSSF ഈസ്റ്റ്‌ ജില്ലാ കൌണ്‍സില്‍ ക്യാമ്പ്‌  സമാപിച്ചു

മിഷന്‍ 2012 എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഈസ്റ്റ്‌ ജില്ലാ 
കൌണ്‍സില്‍ ക്യാമ്പ്‌ സംസ്ഥാന സെക്രട്ടറി ഓണംപിള്ളി
മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്യുന്നു
മലപ്പുറം: ജില്ലയില്‍ കൂടുതല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളും സീറ്റുകളും അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറും  സമ്മര്‍ദ്ദം ചെലു ത്താന്‍ ജില്ലാ ഭരണകൂടവും ജന പ്രതിനിധികളും താല്‍പ ര്യം കാണിക്കണമെന്ന്‌ മഞ്ചേ-രിയില്‍ നടന്ന എസ്.കെ. എസ്.എസ്‌.എഫ്‌ മലപ്പുറം ഈസ്റ്റ്‌ ജില്ലാ കൌണ്‍സില്‍ ക്യാമ്പ്‌ ആവശ്യപ്പെട്ടു. വിപ്ലവകരയ വിദ്യാഭ്യാസ മുന്നേറ്റം തുടരുന്ന മലപ്പുറം ജില്ലയില്‍ ഈ വര്‍ഷവും അഭിമാനകരമായ വിജയ ശതമാനമാണ്‌ സമ്മാനിക്കപ്പെട്ടത്‌. സംസ്ഥാനത്ത്‌ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയാണ്‌ ഈ വിജയം കടന്നുവന്നത്‌.  എന്നാല്‍ ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥക്ക്‌ പരിഹാരമായി പദ്ധതികള്‍ പലതും കടന്നു വരുന്നുണ്ടെങ്കിലും ഹയര്‍സെക്കണ്ടറി മേഖലകളില്‍ ഇപ്പോഴും അവസരങ്ങള്‍ അന്യം നില്‍ക്കുകയാണ്.
ജില്ലയിലെ ആകെയുള്ള 34273 ഹയര്‍സെക്കണ്ടറി സീറ്റുകളിലേക്ക്‌ 69940 വിദ്യാര്‍ത്ഥികളാണ്‌ അപേക്ഷ നല്‍കിയിരിക്കുന്നത്. 35667 വിദ്യാര്‍ത്ഥികള്‍ പടിക്കു പുറത്ത്‌ നില്‍ക്കേണ്ട വേദനാജനകമായ അവസ്ഥയാണുള്ളത്‌.
ഇത്‌ അടിയടിന്തിര പ്രാധാന്യമുള്ള വിഷയമായി കണ്ട്‌ ജില്ലയില്‍ കൂടുതല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളകളും സീറ്റുകളും അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറും സമ്മര്‍ദ്ദം ചെലുത്താന്‍ ജില്ലാ ഭരണകൂടവും ജന പ്രതിനിധികളും താല്‍പര്യം കാണിക്കണമെന്നും  ക്യാമ്പ്‌ അംഗീകരിച്ച പ്രമേയത്തില്‍  ആവശ്യപ്പെട്ടു.  
പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. സലീം എടക്കര, സത്താര്‍ പന്തല്ലൂര്‍, അബ്‌ദുറഹിമാന്‍ തങ്ങള്‍ പഴമള്ളൂര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ബി.എസ്‌.കെ തങ്ങള്‍ എടവണ്ണപ്പാറ, ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ്‌, ആശിഖ്‌ കുഴിപ്പുറം, മജീദ്‌ ഇന്ത്യനൂര്‍, അബ്‌ദുറഹൂം കൊടശ്ശേരി, ഇബ്രാഹീം ഫൈസി ഉഗ്രപുരം, ശിഹാബ്‌ കുഴിഞ്ഞൊളം, ജലീല്‍ ഫൈസി അരിമ്പ്ര, ഖയ്യൂം കടമ്പോട്‌, റവാസ്‌ ആട്ടീരി, ശംസുദ്ധീന്‍ ഒഴുകൂര്‍, സി.ടി.ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം പ്രസംഗിച്ചു. റഫീഖ്‌ അഹമ്മദ്‌ തീരൂര്‍ സ്വാഗതവും ശമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.