കല്‍പ്പറ്റ
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി ഫെബ്രുവരി 14
മുതല്‍ 16
വരെ കാസര്‍ഗോഡ്
നടക്കുന്ന സുന്നിയുവജന സംഘം
60-ാം
വാര്‍ഷിക സമ്മേളനത്തിന്റെ
പ്രചരണാര്‍ത്ഥം പ്രൊഫ.
കെ ആലിക്കുട്ടി
മുസ്‌ലിയാര്‍ നയിക്കുന്ന
പൈതൃക സന്ദേശ യാത്ര ഫെബ്രുവരി
6 ന്
വ്യാഴാഴ്ച വയനാട് ജില്ലയില്‍
പര്യടനം നടത്തും. സന്ദേശ
യാത്രക്ക് സുല്‍ത്താന്‍
ബത്തേരി, തലപ്പുഴ,
തരുവണ,
കല്‍പ്പറ്റ
എന്നിവിടങ്ങളില്‍ സ്വീകരണം
നല്‍കാന്‍ ജില്ലാ സ്വാഗതസംഘം
യോഗം തീരുമാനിച്ചു.
ഇബ്രാഹിം ഫൈസി
പേരാല്‍ അദ്ധ്യക്ഷത വഹിച്ചു.
ടി സി അലി
മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഇ പി മുഹമ്മദലി,
ഹാരിസ് ബനാന,
സലീം ബീനാച്ചി,
എ കെ സുലൈമാന്‍
മൗലവി, എടപ്പാറ
കുഞ്ഞമ്മദ്, നിസാര്‍
ദാരിമി, ഹാരിസ്
ബാഖവി, പി
സി ഉമര്‍ , മുഹമ്മദലി
ദാരിമി, അബ്ബാസ്
മൗലവി, അബൂബക്കര്‍
മാസ്റ്റര്‍ , അബ്ദുല്‍
ഖാദിര്‍ മടക്കിമല, കെ
കുഞ്ഞമ്മദ് സംസാരിച്ചു.
സുബൈര്‍
കണിയാമ്പറ്റ സ്വാഗതവും
ശംസുദ്ദീന്‍ റഹ്മാനി നന്ദിയും
പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally