മധൂര്‍
: പെതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയത്തില്‍ ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
ചെര്‍ക്കള ഇന്ദിരാ നഗര്‍
വാദിത്വൈബയില്‍ നടക്കുന്ന
SYS 60ാം
വാര്‍ഷിക മഹാ സമ്മേളന
പ്രചരണത്തിന്റെ ഭാഗമായുള്ള
എം.എ ഖാസിം
മുസ്‌ലിയാര്‍ നയിക്കുന്ന
SYS കാസര്‍ഗോഡ്
ജില്ല ത്വയ്ബ സന്ദേശപ്രയാണത്തിന്
സ്വീകരണവും മുട്ടത്തൊടി
മഹല്ല് സമ്മേളനവും ഫെബ്രുവരി
5 ന്
ഹിദായത്ത് നഗറില്‍ നടക്കും.
രാവിലെ 9മണിക്ക്
നടക്കുന്ന സ്വീകരണ സമ്മേളനം
സയ്യിദ് കെ. എസ്
അലി തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം
ചെയ്യും. യു.
സഹദ് ഹാജി
അധ്യക്ഷത വഹിക്കും.
അബദുസ്സലാം
ഫൈസി എടപ്പാള്‍ ആദര്‍ശ
പ്രഭാഷണവും അഷ്‌റഫ് റഹ്മാനി
ചൗക്കി പ്രമേയ പ്രഭാഷണവും
നടത്തും. ഖത്തര്‍
ഇബ്രാഹീം ഹാജി, മെട്രേ
മുഹമ്മദ് ഹാജി, അബ്ബാസ്‌ഫൈസി
പത്തിഗെ, ഇബ്രാഹീംഫൈസി
ജെഡിയാര്‍ , പി.
എസ് ഇബ്രാഹീം
ഫൈസി പള്ളങ്കോട്, എം.
എസ്. എ
പുക്കോയ തങ്ങള്‍ , ഒ.
എ മഹ്മൂദ്
മുസ്‌ലിയാര്‍ , മഹ്‌റൂഫ്
മൗലവി, ബി.എം
അബദുല്ല ഹാജി, എം.എ
ഖലീല്‍ , എം.എം.എ.
ഹമീദ് സംബന്ധിക്കും.
വൈകുന്നേരം
6 മണിക്ക്
മഹല്ല് സമ്മേളനം നടക്കും.
സ്വാഗത സംഘം
ചെയര്‍മാന്‍ എം.കെ
അബ്ദുല്‍റഹമാന്‍ പതാക
ഉയര്‍ത്തും. സമസ്ത
ജില്ലാ സെക്രട്ടറി എം.പി
മുഹമ്മദ് ഫൈസി ഉല്‍ഘാടനം
ചെയ്യും. സയ്യിദ്
അബൂ തങ്ങള്‍ പ്രാര്‍ത്ഥന
നടത്തും. അബ്ബാസ്
മളങ്കള അധ്യക്ഷത വഹിക്കും.
സുബൈര്‍ ദാരിമി
പൈക്ക മുഖ്യ പ്രഭാഷണം നടത്തും.
പി.എ.
ജലീല്‍ സ്വാഗതം
പറയും.
- HAMEED KUNIYA Vadakkupuram