കാസറകോട്
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിത്വൈബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ
SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി നടത്തുന്ന
മാധ്യമ സെമിനാര്‍ കാസറകോട്
സിറ്റി ടവറില്‍ സംഘടിപ്പിച്ചു.
കാസറകോട്
സംയുക്ത ഖാസി പ്രൊഫ.
കെ.
ആലിക്കുട്ടി
മുസ്ലിയാരുടെ അധ്യക്ഷതയില്‍
ജില്ലാ കളക്ടര്‍ ഐ. എസ്.
മുഹമ്മദ്
സഗീര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. പ്രമുഖ
മാധ്യമ പ്രവര്‍ത്തകന്‍ എന്‍.
പി.
ചേക്കുട്ടി
വിഷയാവതരണം നടത്തി.
സമസ്ത ജില്ലാ
ജനറല്‍ സെക്രട്ടറി യു.
എം. അബ്ദുല്‍
റഹ്മാന്‍ മൗലവി, സമസ്ത
ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട്
എന്‍. പി.
എം സയ്യിദ്
സൈനുല്‍ ആബിദീന്‍ തങ്ങള്‍
, സുന്നീ
യുവജന സംഘം സംസ്ഥാന
വൈസ്പ്രസിഡണ്ടുമാരായ എം.
എ. ഖാസിം
മുസ്ലിയാര്‍ , ഖത്തര്‍
ഇബ്രാഹിം ഹാജി കളനാട്,
ജില്ലാ ജനറല്‍
സെക്രട്ടറി അബ്ബാസ് ഫൈസി
പുത്തിഗ, പി.
എസ് ഇബ്രാഹിം
ഫൈസി പള്ളങ്കോട്, സിദ്ധീഖ്
നദ്‌വി ചേരൂര്‍ , ഇബ്രാഹിം
ഫൈസി ജെഡിയാര്‍ , പ്രസ്സ്
ക്ലബ്ബ് ജനറല്‍ സെക്രട്ടറി
ഉണ്ണികൃഷ്ണന്‍ പുഷപഗിരി,
ട്രഷറര്‍
രാജേഷ് കുമാര്‍ , ഹാഷിം
ദാരിമി ദേലമ്പാടി, സുഹൈര്‍
അസ്ഹരി പള്ളങ്കോട്,
അബൂബക്കര്‍
സാലൂദ് നിസാമി, സിദ്ധീക്
അസ്ഹരി പാത്തൂര്‍ ,
മുനീര്‍ ഫൈസി
ഇടിയടുക്ക, ഖലീല്‍
ഹസനി ചൂരി, ബഷീര്‍
ദാരിമി തളങ്കര, ഹാഷിം
അരിയില്‍തുടങ്ങിയ മത സാമൂഹിക
സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍
പരിപാടിയില്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee