കാസറകോട്
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിത്വൈബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ
ഭാഗമായി SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി വടക്കന്‍
മേഖല കോണ്‍ഫ്രന്‍സ് നെല്ലിക്കട്ട
പി.ബി.എം
ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍
വെച്ച് നടന്നു. പരിപാടി
ജില്ലാ ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചത്തിന്റെ
അധ്യക്ഷതയില്‍ ജില്ലാ
ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.
അബദുറഹ്മാന്‍
ഉദ്ഘാടനം ചെയ്തു. ഖലീല്‍
ഹസനി ചൂരി സ്വാഗതം പറഞ്ഞു.
ട്രൈനര്‍
ഇബ്രാഹിം പള്ളങ്കോട് പരീക്ഷാ
ചൂട് എങ്ങനെ മാറ്റാം എന്ന
വിഷയത്തെ കുറിച്ച് ക്ലാസെടുത്തു.
പ്രിന്‍സിപ്പാള്‍
പി.നാരായണന്‍
പയ്യന്നൂര്‍ , സതീശ്
ബദിയടുക്ക, ഇര്‍ഷാദ്
മാസ്റ്റര്‍ എരിയാല്‍ ,
റസാഖ് അര്‍ഷദി
കുമ്പടാജ എന്നിവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee