കൊടുവള്ളി
: പാരമ്പര്യത്തെ
എതിര്‍ക്കുന്നവര്‍ ഇസ്‌ലാമിന്റെ
ശത്രുക്കളാണെന്നും മുസ്‌ലിം
സംസ്‌കാരത്തിന്റെ പാതകളില്‍നിന്ന്
സമുദായത്തെ വ്യതിചലിപ്പിക്കാന്‍
ആസൂത്രിത നീക്കം നടത്തുന്നവര്‍ക്കെതിരെ
പ്രതിരോധം തീര്‍ക്കണമെന്നും
സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമ ജനറല്‍ സെക്രട്ടറി
ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ല്യാര്‍ പറഞ്ഞു.
സമസ്ത കൊടുവള്ളി
മണ്ഡലം സമ്മേളനത്തിന്റെ
സമാപന സമ്മേളനം ഉദ്ഘാടനം
ചെയ്യുകയായരുന്നു അദ്ദേഹം.
മതത്തെ
വാണിജ്യവത്കരിച്ചവരെയും
ചൂഷണോപാധിയാക്കിവരെയും
പൊതുസമൂഹം തിരിച്ചറിയണം.
നവോത്ഥാനത്തിന്റെ
പേരില്‍ നവീന പ്രസ്ഥാനങ്ങള്‍
മതത്തിന്റെ അന്തഃസത്ത
തകര്‍ക്കുകയാണെന്നും
സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി. SYS സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി
സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി. SYS സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി
വി.എം.
ഉമ്മര്‍
എം.എല്‍.എ.,
ഉമ്മര്‍ ഫൈസി
മുക്കം, യു.കെ.
അബ്ദുല്ലത്തീഫ്
മൗലവി, ആര്‍.
വി. കുട്ടി
ഹസന്‍ ദാരിമി, പി.വി.
അബ്ദുറഹിമാന്‍
മുസ്‌ല്യാര്‍, ടി.പി.സി.
മുഹമ്മദ് കോയ
ഫൈസി, എ.കെ.യൂസുഫ്
മുസ്‌ല്യാര്‍, അബൂബക്കര്‍
ഫൈസി, പി.പി.
അസ്‌ലം ബാഖവി
പാറന്നൂര്‍, അബ്ദുല്‍
മജീദ് ബാഖവി, ഇ.
അഹമ്മദ്കുട്ടി
ഫൈസി, കെ.
ഇബ്രാഹിം
മുസ്‌ല്യാര്‍, ഇ.
അഹമ്മദ്കുട്ടി
ഫൈസി, പി.കെ.
ഇബ്രാഹിം
മുസ്‌ല്യാര്‍, കുഞ്ഞാലന്‍
കുട്ടി നടമ്മല്‍ പൊയില്‍,
മുജീബ് ഫൈസി
പൂലോട്, പി.കെ.
അബ്ദുറഹിമാന്‍
മുസ്‌ല്യാര്‍ എന്നിവര്‍
പ്രസംഗിച്ചു. വാവാട്
പി.കെ.
കുഞ്ഞിക്കോയ
മുസ്‌ല്യാര്‍ പ്രാര്‍ഥന
നടത്തി. സമസ്ത
മണ്ഡലം സെക്രട്ടറി അബ്ദുല്‍
ബാരി ബാഖവി സ്വാഗതവും പറഞ്ഞു.
പ്രവാസി
സംഗമം ഡോ. എന്‍.
എ. എം.
അബ്ദുല്‍
ഖാദിര്‍ ഉദ്ഘാടനം ചെയ്തു.
സുബൈര്‍
നെല്ലിക്കാപറമ്പ് പ്രസംഗിച്ചു.
എംപ്ലോയീസ്
മീറ്റ് പ്രൊഫ. ഒമാനൂര്‍
മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
വി.ടി.
അബ്ദുറഹിമാന്‍
അധ്യക്ഷ്യത വഹിച്ചു.
ബഷീര്‍ റഹ്മാനി
തിരുവമ്പാടി മുഖ്യപ്രഭാഷണം
നടത്തി. ഉസ്മാന്‍
സ്വാഗതവും പി.സി.
മുജീബ് റഹ്മാന്‍
നന്ദിയും പറഞ്ഞു.