SKSSF ഇബാദ് ഖത്മുല്‍ ഖുര്‍ആന്‍ സംഗമങ്ങള്‍ 12 ന് ഞായറാഴ്ച

മലപ്പുറം: റമദാന്‍ കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്. എഫ്. ജില്ലാ ഇബാദ് 26 മേഖലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമങ്ങള്‍ 12 ന് ഞായറാഴ്ച നടക്കും. ബഹുജന പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ സയ്യിദുമാര്‍, ഉലമാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഖത്മുല്‍ ഖുര്‍ആന്‍, ഫീല്‍ഡ് വര്‍ക്ക് അവലോകനം, ദഅ്‌വാ സന്ദേശം, ദുആ മജ്‌ലിസ്, ഇഫ്ത്താര്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. കടലുണ്ടിയില്‍ ചേര്‍ന്ന ജില്ലാ ഇബാദ് മീറ്റ് പരിപാടിക്ക് അന്തിമ രൂപം നല്‍കി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്. എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. എ.എന്‍.എസ്. തങ്ങള്‍, കെ.എം. ശരീഫ് പൊന്നാനി, ശമീര്‍ ഫൈസി ഒടമല, അബ്ദുറഹ്മാന്‍ ഫൈസി കൂമണ്ണ, പാലോളി അബൂബക്കര്‍, നൗശാദ് ചെട്ടിപ്പടി, അബ്ദു റസാഖ് പുതുപൊന്നാനി , അലി ഫൈസി പാവണ്ണ, സൈനുദ്ദീന്‍ ഫൈസി വേങ്ങര, കോമുക്കുട്ടി ഹാജി ചേളാരി പ്രസംഗിച്ചു.