കല്‍പ്പറ്റ: ജില്ലയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കു വേണ്ടിയുള്ള പഠന ക്യാമ്പും പുതുതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സമസ്ത സെക്രട്ടറി ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ക്ക് സ്വീകരണവും ഓഗസ്ത് 29 ന് അക്കാദമിയില്‍ നടക്കും. ക്യാമ്പിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. ഗവണ്‍മെന്റ്, ഇതര ഗ്രൂപ്പുകളിലായി ജില്ലയില്‍ നിന്ന് ഹജ്ജിനു പോകുന്ന മുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുക്കും.ശംസുല്‍ ഉലമാ അക്കാദമിയില്‍ നടത്തപ്പെടുന്ന പത്താമത് ഹജ്ജ് പഠന ക്യാമ്പാണിത്.