കുവൈത്ത്സിറ്റി: കുവൈ ത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമു ഖ്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ് സംഗമവും പ്രശ്നോത്തിരിയും സംഘടിപ്പിച്ചു. ഫര്വാനിയ്യ ദാറുസ്വലാത്തില്‍ നടന്ന പരിപാടി സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ തങ്ങള്‍ അല്‍-മഷ്ഹൂര്‍ ഉദ്ഘാടനം ചെയ്തു. ഈദ് ദിന ചിന്തകള്‍ എന്ന വിഷയത്തില്‍ അബ്ദു ഫൈസി സംസാരിച്ചു. ഉസ്താദ് അബ്ദുസ്സലാം മുസ്ലിയാര്‍ ഉല്‍ബോധന പ്രസംഗം നടത്തി. പ്രശ്നോത്തരി മത്സരത്തില്‍ കുണ്ടൂര്‍ അബുബക്കര്‍, മുഹമ്മദ്, മിസ്‌അബ് മാടംബിലത്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനാര്‍ഹാരായി. മുഹമ്മദലി ഫൈസി, ഫാരുഖ് മാവിലാടം എന്നിവര്‍ പ്രശ്നോത്തിരിക്ക് നേത്രത്വം നല്‍കി.