ജീവിതവിശുദ്ധി വിജയത്തിന്റെ അടിസ്ഥാനം: കോട്ടുമല ബാപ്പു മുസ്്ല്യാര്

കോഴിക്കോട്: ജീവിത വിശുദ്ധിയും സത്യസന്ധതയുമാണ് ഇസ്്‌ലാമിനെ വേറിട്ടു നിര്‍ത്തിയതെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി എം ബാപ്പു മുസ്്‌ല്യാര്‍. ദൈവത്തിന്റെ പ്രതിനിധിയായ മനുഷ്യന് ശാരീരികവും ആത്്മീയവുമായ പരിശുദ്ധി നിര്‍ബന്ധമാണെന്നാണു ഖുര്‍ആനിന്റെ പ്രഖ്യാപനം. മനുഷ്യന്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുമ്പോഴാണു ശിക്ഷയായി ദുരന്തങ്ങള്‍ സംഭവിക്കുന്നത്. റഹ്്്മത്തുല്ല ഖാസിമിയുടെ റമദാന്‍ പ്രഭാഷണത്തിന്റെ മൂന്നാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാസി മുഹമ്മദ്‌കോയ തങ്ങള്‍ അധ്യക്ഷനായിരുന്നു.
‘ആരുടേതാണ് ഫലസ്തീന്‍?’ എന്ന വിഷയത്തില്‍ റഹ്്മത്തുല്ല ഖാസിമി പ്രഭാഷണം നടത്തി. ലോകചരിത്രം അറബ് സമൂഹവും ഇസ്്‌റായേല്‍ സമൂഹവുമായി ബന്ധപ്പെട്ടതാണ്. റോമില്‍ രൂപപ്പെട്ട സംസ്‌കാരം കിടമല്‍സരങ്ങളുടേയും യുദ്ധങ്ങളുടേതുമായി മാറി. പ്രവാചകന്‍ യഅ്ഖൂബിന്റെ സന്താനപരമ്പരയാണ് ഇസ്്‌റായേല്‍ വിഭാഗം. ഇവരിലാണ് ലക്ഷക്കണക്കിന് പ്രവാചകന്‍മാര്‍ വന്നത്. ദൈവത്തിന് ഏറ്റവും കൂടുതല്‍ നന്ദി പ്രകടിപ്പിക്കാന്‍ ബാധ്യസ്ഥരായിട്ടുള്ള ഈ വിഭാഗം നന്ദികേടിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറി. യൂസുഫ് നബിക്ക് ശേഷം പരന്നു പന്തലിച്ച ഇസ്രായേലികള്‍ കൂലിവാങ്ങാതെ ജോലി ചെയ്തുവരികയായിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ് മൂസ. ബനു ഇസ്്‌റായേലിനെ പഠിക്കാതെ ഖുര്‍ആന്‍ പഠിക്കുന്നത് പൂര്‍ണമായും കഥ അറിയാതെ ആട്ടം കാണുന്നതിന് തുല്യമാണ് ഖാസിമി പറഞ്ഞു.