ചില സ്ത്രീകള്‍ ശരീഅത്തിന് വിരുദ്ധമായ രീതിയില്‍ സൗന്ദര്യം പ്രകടിപ്പിച്ചും സുഗന്ധം പൂശിയും ഹിജാബ് ധരിക്കാതെയും പള്ളിയില്‍ വരികയും പുരുഷന്മാരുമായി ഇടകലരുകയും ചെയ്യുന്നതായും ഇത് പ്രവാചകാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ഉണര്‍ത്തി. സ്ത്രീകളം അല്ലാഹുവിന്റെ ഭവനങ്ങളില്‍ വരുന്നത് നിങ്ങള്‍ വിലക്കരുത്, അവര്‍ക്ക് വീടാണുത്തമം എന്നാണ് പ്രവാചകര്‍ പഠിപ്പിച്ചതെന്നും അതുകൊണ്ട് ഹറമില്‍ വന്ന് പുരുഷന്മാരുമായി ഇടകലരുന്നതിനേക്കാള്‍ വീട്ടില്‍ നിസ്‌കരിക്കുന്നതാണ് അവര്‍ക്ക് ഉത്തമമെന്നും ഡോ. സുദൈസ് അഭ്യര്‍ഥിച്ചു.
ഇഅ്തികാഫ് വലിയ പുണ്യകര്‍മാണെങ്കിലും ചിലര്‍ ഹറമിനെ ഹോട്ടലായി പരിവര്‍പ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാസം മുഴുവന്‍ ഊണും ഉറക്കവും ഹറമിലാക്കി നിസ്‌കരിക്കാനെത്തുന്നവര്‍ക്ക് വരെ പ്രയാസം സൃഷ്ടിക്കുന്നത് ഭൂഷണമല്ല. മറ്റുള്ളവര്‍ക്ക് പ്രയാസങ്ങളുണ്ടാക്കാതെ പരസ്പരം വിട്ടുവീഴ്ച ചെയ്യാനും ഹറമിലെ അനിയന്ത്രിമായ തിരക്ക് കുറക്കാനും എല്ലാവരും സഹകരിക്കണം.
മസ്ജിദുല്‍ ഹറം സന്ദര്‍ശകര്‍ അര്‍ഹിക്കുന്ന ആദരവോടെയും മര്യാദയോടെയുമാണ് സമീപിക്കേണ്ടത്. മൊബാല്‍ ഫോണുമായി വ്യാപൃതരാവുന്നതിനെയും ഫോട്ടോകള്‍ എടുക്കുന്നതിനെയും നടപ്പാതകളില്‍ ഇരിക്കുന്നതിനെയും സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് നടക്കുന്നതിനെയും ഹറം വകുപ്പ് തലവന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.