ഖാസിമിയുടെ റമസാന്‍ പ്രഭാഷനത്തിന് കോഴിക്കോട് പ്രൌഢോജ്ജ്വല തുടക്കം

ഖുര്ആന് സമൂഹത്തെ നന്മയിലേക്ക് നയിക്കുന്നു: കേന്ദ്ര മന്ത്രി വയലാര്  രവി  
കോഴിക്കോട് അരയിടത്ത്പാലം ശിഹാബ് തങ്ങള്‍ നഗറില്‍ ആരംഭിച്ച ഉസ്താദ്‌ റഹ്മത്തുല്ലാ ഖാസിമിയുടെ 11മത് റമസാന്‍ പ്രഭാഷണം കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: അന്ധകാരവും അജ്ഞതയും മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ വിശുദ്ധ ഖുര്‍ആന്‍ സമൂഹത്തെ നന്‍മയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വെളിച്ചമാണെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. 

ഇസ്‌ലാമിന്റെ ചരിത്രം ത്യാഗോജ്വലമായ വിശ്വാസ വളര്‍ച്ചയുടെ ചരിത്രമാണ്. ഖൂര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്രകമ്മിറ്റി കോഴിക്കോട് അരയിടത്ത്പാലം ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച റഹ്മത്തുല്ലാ ഖാസിമിയുടെ 11മത് റമസാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യുക യായിരുന്നു കേന്ദ്രമന്ത്രി.
വിശ്വാസത്തെ ദൃഢമാക്കുന്ന ചിന്തയിലേക്കും ആത്മാവിനെ ഉദ്ദീപിപ്പിക്കുന്ന വിചാരങ്ങളിലേക്കും മാനവരാശിയെ വഴിനടത്താന്‍ റമസാന്‍ കാരണമാകുന്നു. ഈ ഘട്ടത്തിലെ വിശുദ്ധ ഖൂര്‍ആന്റെ പഠനം സമൂഹത്തെ കൂടുതല്‍ വെളിച്ചത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ ശാസ്ത്രം നീതിയുടെ ശാസ്ത്രമാണ്. നീതിക്ക് വേണ്ടി നിലനില്‍ക്കാനും നീതിയുടെ പക്ഷത്ത് സാക്ഷിനില്‍ക്കാനുമാണ് ഖൂര്‍ആന്റെ കല്‍പ്പന.
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വ്യവസായ-ഐ.ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു. വെളിച്ചംവീശിയ വിശുദ്ധ ഖൂര്‍ആന്റെ ദൈവികത കൂടുതല്‍ ബോധ്യപ്പെടുത്തുകയാണെന്നും ഇനിയും ചിന്തിക്കാത്തവര്‍ക്ക് വലിയ നാശമുണ്ടാവുമെന്ന ഖൂര്‍ആന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ശാസ്ത്രീയ സത്യങ്ങള്‍ മരണാനന്തര ജീവിതം വരെ തെളിയിക്കപ്പെടുന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്- മന്ത്രി പറഞ്ഞു.