ഖാസിമിയുടെ ഷാര്‍ജ റമളാന്‍ പ്രഭാഷണം ശ്രദ്ധേയമായി

ജീവിത വിജയത്തിന് കഠിനാധ്വാനം ചെയ്യുക: റഹ്മത്തുള്ള ഖാസിമി
യു എ എ പ്രസിഡന്റിന്റെ അതിഥിയായി
എത്തിയ  \റഹ്മതുല്ലാഹ് ഖാസിമി ഷാര്‍ജകിംഗ്‌
ഫൈസല്‍ മസ്ജിദില്‍ പ്രഭാഷണംനടത്തുന്നു
ഷാര്‍ജ: ഖാസിമിയുടെ ഷാര്‍ജ റമളാന്‍ പ്രഭാഷണം ശ്രദ്ധേയമായിജീവിത സൌകര്യങ്ങളുടെ സര്‍വ്വതും സാധ്യമാവുന്ന ഈ ലോകത്ത് കഠിനധ്വാനത്തിലൂടെ മാത്രമേ ഓരോ വിശ്വാസിക്കും ഇരുലോക വിജയം സാധ്യമാവുകയുള്ളൂവന്നു പ്രമുഖ ചിന്തകനും ഖുര്‍ആന്‍ പണ്ഡിതനുമായ റഹ്മത്തുള്ള ഖാസിമി പറഞ്ഞു. 
കുടുംബം പുലര്‍ത്താന്‍ കടല്‍ കടന്ന പ്രവാസികല്‍ നിര്‍ബന്ധമായ അനുഷ്ടാനങ്ങളെ മാറ്റി വെച്ചു ജീവിത സൌകര്യങ്ങളില്‍ ആര്‍ഭാടങ്ങള്‍ സൃഷ്ടിക്കാന്‍ പാടെപെടുന്നതു വിഡ്ഢിത്തരമാനെന്നും നാഥന്‍ നിശ്ചയിച്ച ആയുസ്സിനുളില്‍ സുകൃതങ്ങളിലൂടെ നാഥന്റെ പ്രീതി നേടണമെന്നും തന്റെ വിയര്‍പ്പു കൊണ്ടു കഷ്ട്ടപ്പെട്ടു നേടിയ സമ്പാദ്യം ഉപയോഗിച്ച് സ്രഷ്ടാവിനെ മറക്കുന്ന ജീവിതം നമ്മുടെ വീടുകളില്‍ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ നാമോരോരുത്തരും തയ്യാറാവണമെന്നു തിങ്ങി നിറഞ്ഞ പ്രവാസി സദസ്സിനോട് അദ്ദേഹം അഭ്യര്‍ത്തിച്ചു . ഭൂമി നമ്മുടെ സ്ഥിരവാസത്തിനുള്ളതല്ലെന്നും കുറുക്കു വഴികളിലൂടെ സ്വര്‍ഗ്ഗ പ്രവേശനം സാധ്യമാവില്ലെന്നും യു എ ഇ പ്രസിഡന്റ്റ് ഷെയ്ഖ്‌ ഖലീഫ ബിന്‍ സായിദ് അല്‍ നഹയാന്റെ അഥിതിയായി ഷാര്‍ജ കിംഗ്‌ ഫൈസല്‍ മസ്ജിദില്‍ പ്രൌഡമായ സദസ്സിനെ അഭിമുഖീകരിച്ചു കൊണ്ടു ഖാസിമി വിശദീകരിച്ചു.