ഷാര്‍ജ: പ്രമുഖ പണ്ഡിതനും ചിന്തകനുമായ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫല്‍ ഫൈസി പങ്കെടുക്കുന്ന . "ആദര്‍ശ സംവാദം" ഇന്ന് (വെള്ളി) ജുമുഅക്ക് ശേഷം ഷാര്‍ജഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില് നടക്കും . വിശ്വാസിയുടെ ജീവിത വിജയത്തിന് ആവശ്യമായ ആചാര -അനുഷ്ടാന കര്‍മ്മങ്ങളിലുള്ള സംശയങ്ങളുടെ നിവാരണത്തിനും വിശ്വാസ വൈകല്യങ്ങളെ സൃഷ്ടിക്കുന്ന പുത്തന്‍ പ്രസ്ഥാനങ്ങളുടെ വികലമായ ആശയങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിനും വേണ്ടി ഷാര്‍ജ സംസ്ഥാന കമ്മിറ്റിയാണ് പരപാടി സംഘടിപ്പിക്കുന്നത് . പുതുതായി നിലവില്‍ വന്ന സംസ്ഥാന കമ്മിറ്റിയുടെ ആശയ പ്രചാരണ ഭാഗമായുള്ള പ്രഥമ പരിപാടിയാണ് സംവാദ വേദി.