ഗള്‍ഫ്///കേരളം: സ്‌നേഹ സന്ദേശങ്ങള്‍ കൈമാറിയും സൗഹൃദത്തിന്റെ ഊഷ്മള വിരുന്നുകളൊരുക്കിയും നാടെങ്ങും ഈദുല്‍ഫിത്തര്‍ ആഘോഷിച്ചു. ഏറെ വിശ്വാസികള്‍ പങ്കുകൊണ്ടു. ചെറിയപെരുന്നാള്‍ ഉറപ്പിച്ച ശനിയാഴ്ച സന്ധ്യ മുതല്‍ പാവപ്പെട്ടവര്‍ക്കുള്ള സക്കാത്ത് വിതരണവും സജീവമായിരുന്നു. സ്‌നേഹവും സൗഹാര്‍ദവും സുദൃഢമാക്കുന്നതിനും വ്രതാനുഷ്ഠാനത്തിലൂടെ കൈവന്ന ആത്മീയചൈതന്യം തുടര്‍ജീവിതത്തില്‍ നിലനിര്‍ത്തുന്നതിനുമുള്ള ബാധ്യത ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ഖത്തീബുമാരുടെ പ്രഭാഷണങ്ങള്‍.///////.
തിരൂരങ്ങാടി വലിയ ജുമാഅത്ത് പള്ളിയില്‍ തിരൂരങ്ങാടി ഖാസി ഒ.കെ അബ്ദുള്ളക്കുട്ടി മഖ്ദൂമി നമസ്‌കാരത്തിന് നേതൃത്വം നല്‍കി. മേലേചിന ജുമാമസ്ജിദില്‍ വി.പി തങ്ങള്‍ ആട്ടീരിയും നടുവിലപ്പള്ളിയില്‍ മമ്പീതി മുഹമ്മദ്കുട്ടി മുസ്‌ലിയാരും പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. കൊടിഞ്ഞിപ്പള്ളിയില്‍ പി. ഹൈദരലി ഫൈസി, കോറ്റത്ത് പള്ളിയില്‍ സലാംബാഖവി എന്നിവരാണ് ഈദ് സന്ദേശം നല്‍കിയത്.
ചെറുമുക്ക് വലിയ ജുമാഅത്ത് പള്ളിയില്‍ ഇ.പി.സി മുഹമ്മദ് മുസ്‌ലിയാര്‍ നമസ്‌കാരത്തിന് നേതൃത്വം കൊടുത്തു. തിലായില്‍ ബീരാന്‍ മുസ്‌ലിയാര്‍ സന്ദേശം പകര്‍ന്നു. ചെറുമുക്ക് മുഹയുദ്ധീന്‍ മസ്ജിദില്‍ സിദ്ദീഖ് ഫൈസി കൊടക്കല്ല്, സലഫി ജുമാ മസ്ജിദില്‍ എം.കെ ഇര്‍ഫാന്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശം നല്‍കി.
സൗഹൃദം പുതുക്കി സമാധാനം നേര്‍ന്നും
നാട്ടില്‍ പെരുന്നാള്‍ ആഘോഷം
മലപ്പുറം:സൗഹൃദം പുതുക്കി സമാധാനം ആശംസിച്ച് മധുരം വിളമ്പി നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരവും പ്രത്യേക പ്രാര്‍ഥനകളും നടന്നു. പണ്ഡിതന്‍മാരും ആത്മീയനേതാക്കളും വിശ്വാസികള്‍ക്ക് ഈദ് സന്ദേശവും നല്‍കി.തിരൂരങ്ങാടി വലിയ ജുമാഅത്ത് പള്ളിയില്‍ തിരൂരങ്ങാടി ഖാസി ഒ.കെ അബ്ദുള്ളക്കുട്ടി മഖ്ദൂമി നമസ്‌കാരത്തിന് നേതൃത്വം നല്‍കി. മേലേചിന ജുമാമസ്ജിദില്‍ വി.പി തങ്ങള്‍ ആട്ടീരിയും നടുവിലപ്പള്ളിയില്‍ മമ്പീതി മുഹമ്മദ്കുട്ടി മുസ്‌ലിയാരും പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. കൊടിഞ്ഞിപ്പള്ളിയില്‍ പി. ഹൈദരലി ഫൈസി, കോറ്റത്ത് പള്ളിയില്‍ സലാംബാഖവി എന്നിവരാണ് ഈദ് സന്ദേശം നല്‍കിയത്.
ചെറുമുക്ക് വലിയ ജുമാഅത്ത് പള്ളിയില്‍ ഇ.പി.സി മുഹമ്മദ് മുസ്‌ലിയാര്‍ നമസ്‌കാരത്തിന് നേതൃത്വം കൊടുത്തു. തിലായില്‍ ബീരാന്‍ മുസ്‌ലിയാര്‍ സന്ദേശം പകര്‍ന്നു. ചെറുമുക്ക് മുഹയുദ്ധീന്‍ മസ്ജിദില്‍ സിദ്ദീഖ് ഫൈസി കൊടക്കല്ല്, സലഫി ജുമാ മസ്ജിദില്‍ എം.കെ ഇര്‍ഫാന്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശം നല്‍കി.