കോഴിക്കോട്: ചെറിയ പെരുന്നാളി നും ബലിപെരുന്നാളിനും മൂന്നു ദിവസം വീതം അവധി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു. ഒരു ദിവസം മാത്രം അവധി നല്‍കുന്നതിനാല്‍ ദൂരെ ദിക്കുകളില്‍ ഉള്ളവര്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഏറെ പ്രയാസപ്പെടുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് എന്നിവര്‍ക്ക് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി, എം ഇ എസ് സെക്രട്ടറി സി ടി സക്കീര്‍ഹുസൈന്‍, എം എസ് എസ് സെക്രട്ടറി പി ടി മൊയ്തീന്‍കുട്ടി,ഡോ. ഹുസൈന്‍ മടവൂര് (കെ എന്‍ എം-മടവൂര്‍ ഗ്രൂപ്പ്)))000000), ടി പി അബ്ദുല്ലക്കോയ മദനി (മൌലവി ഗ്രൂപ്പ് ) , ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി), ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കണ്‍വീനര്‍മാരായ നടുക്കണ്ടി അബൂബക്കര്‍, സുബൈര്‍ നെല്ലിക്കാപറമ്പ്, മൈനോറിറ്റി എഡ്യുക്കേഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി എ ഹംസ എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.