പ്രവേശനോത്സവത്തോടെ മദ്രസകള്‍ പുതിയ അധ്യയനവര്‍ഷത്തിലേക്ക്

മലപ്പുറം: റംസാന്‍ അവധി കഴിഞ്ഞ് പ്രവേശനോത്സവങ്ങളോടെ മദ്രസകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നു. ജില്ലയിലെ സമസ്തയുടെ കീഴിലുള്ള മദ്രസകള്‍ തിങ്കളാഴ്ച തുറന്നു. പ്രവേശനോത്സവങ്ങളുടെ ഭാഗമായി വിപുലമായ പരിപാടി കളാണ് മദ്രസകള്‍ നടത്തുന്നത്. പ്രവേശനോത്സവങ്ങള്‍ നടത്തി മദ്രസകള്‍ തുറക്കണ മെന്ന് സമസ്ത എല്ലാ മദ്രസകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. സന്തോഷകരമായ അന്തരീക്ഷത്തില്‍ മതപഠനം നടത്തുന്നത് കുട്ടികള്‍ക്ക് ഗുണകരമാകുമെന്ന തിരിച്ചറി വിലാണ് പുതിയ പദ്ധതികള്‍ കൊണ്ടുവന്നത്. പ്രവേശനോ ല്‍സവങ്ങളുടെ ഭാഗമായി റിലീഫ് പ്രവര്‍ത്തനങ്ങളും അവാര്‍ഡ് ദാനവും മിക്ക സ്ഥലങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. മധുരവിതരണം ഉള്‍പ്പെടെയുള്ള വര്‍ണാഭമായ പരിപാടി കളുമായാണ് മദ്രസകള്‍ ഇക്കുറി കുട്ടികളെ വരവേല്‍ക്കുന്നത്.
റിലീഫ് പ്രവര്‍ത്തനങ്ങളാണ് പ്രവേശനോല്‍സവങ്ങളുടെ മുഖ്യപരിപാടിയായി നടത്തുന്നത്. നിര്‍ധനരായ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സൗജന്യമായി നല്‍കുന്നുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും പലയിടങ്ങളിലും റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്നുണ്ട്. അതതിടങ്ങളിലെ മഹല്ല് കമ്മിറ്റികളും വിവിധ സംഘടനകളും ചേര്‍ന്നാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നത്.
 തിങ്കളാഴ്ച മുതല്‍ ഒരാഴ്ചക്കാലം നീളുന്ന പ്രവേശനോത്സവങ്ങള്‍ അതതിടങ്ങളിലെ സൗകര്യം നോക്കി സംഘടിപ്പി ക്കാനാണ് സമസ്ത നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സുന്നി ബാലവേദി പ്രവേശനോത്സവം; ജില്ലാതല ഉദ്ഘാടനം

ഫറോക്ക്: 'മതം പഠിക്കാം ഇരുളകറ്റാം' പ്രമേയത്തില്‍ സുന്നി ബാലവേദി വിദ്യാഭ്യാസ കാമ്പയിന്റെ ഭാഗമായി മദ്രസകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പുറ്റെക്കാട് റഹ്മാനിയ സെക്കന്‍ഡറി മദ്രസയില്‍ പി. ഹസൈനാര്‍ നിര്‍വഹിച്ചു. പി.വി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു.
എരഞ്ഞിക്കല്‍ കോയ, കള്ളിയില്‍ പരീക്കുട്ടി, പി.പി. അബ്ദുറഹിമാന്‍, സി. ഉമ്മര്‍, എ.സി. ഷാഫി, എം.എം. അഷറഫ്, ടി. കുഞ്ഞഹമ്മദ്, എം. ഇമ്പിച്ചിക്കോയ, ഇല്ലിക്കല്‍ ബാവ, കെ. മുഹമ്മദ്‌കോയ എന്നിവര്‍ പ്രസംഗിച്ചു.