ജുമുഅ സമയത്ത്‌ പരീക്ഷ; SKSSF കാമ്പസ് വിംഗ് മാര്‍ച്ചുകള്‍ താക്കീതായി

"ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണകൂട ഭീകരത"
മലപ്പുറത്ത്‌ തിരൂര്‍ ബോയ്സ് സ്കൂളിലേക്കുള്ള മാര്‍ച്ച്‌ പോലീസ് തടഞ്ഞപ്പോള്‍
കോഴിക്കോട് : ജുമുഅ സമയത്ത്‌ പരീക്ഷ നടത്തുന്നതിനെതിരെ സംസ്ഥാന വ്യാപകമായി  എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് നടത്തിയ ഐ.ടി.ഐ പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള  മാര്‍ച്ചുകള്‍ അധിക്ര്തര്‍ക്കുള്ള താക്കീതായി മാറി. പ്രസ്തുത തീരുമാനങ്ങളില്‍ തീര്‍ച്ചയായും പുന:പരിശോധനയുണ്ടാകുമെന്നു നേതാക്കള്‍ നല്‍കിയ നിവേദനം പരിഗണിച്ചു ബന്ധപ്പെട്ടവര്‍അറിയിച്ചു.
മലപ്പുറം ഐ.ടി.ഐ പരീക്ഷ കേന്ദ്രമായ തിരൂര്‍ ഗവ. ബോയസ് ഹയര്‍ സെക്കന്ററി സകൂളിലേക്ക് നടന്ന മാര്‍ച്ചില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു. ക്യാമ്പസ് വിംഗ് വൈസ് ചെയര്‍മാന്‍ ഷാജിദ് തിരൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി റഫീഖ് അഹമ്മദ്,ഷഹീര്‍ അന്‍‌വരി, വി.കെ.എച്ച് ഹാറൂണ്‍ റഷീദ്, ക്യാമ്പസ് വിംഗ് കണ്‍‌വീനര്‍ ജാബിര്‍ മലബാരി എന്നിവര്‍ പ്രസംഗിച്ചു.എ.എസ്.കെ തങ്ങള്‍ , കെ.എ റഷീദ് ഫൈസി, നാസര്‍ മൗലവി കട്ടിച്ചിറ, കെ.സി നൗഫല്‍‌, ഷംസുദ്ധീന്‍ ഫൈസി, ആസിഫ് പൊന്നാനി,ആലിക്കുട്ടി വാടിക്കല്‍ എന്നിവര്‍ മാര്‍ച്ചിനു നേത്രത്യം നല്‍കി. പോലീസ് ലൈനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്കൂള്‍ പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു.
മലപ്പുറം അരീക്കോട് ഐ.ടി.ഐയിലേക്ക് നടന്ന മാര്‍ച്ചില്‍ ഇരുനൂറ്റിയമ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മദ്രസ മാനേജ്മെന്‍റ് അസോസിയേഷന്‍ മലപ്പുറം ജില്ല പ്രസിഡന്‍റ് പി.ജബ്ബാര്‍ ഹാജി ഉത്ഘാടനം ചെയ്തു. പി.എസ്.കെ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. എം.പി മുഹമ്മദ്‌ മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, ഉമര്‍ വാഫി, ശിഹാബ് കുഴിഞ്ഞളം, ഇബ്രാഹിം ഫൈസി നേതൃത്വം നല്‍കി. മാര്‍ച്ച് ഐ.ടി.ഐ യുടെ മുന്നില്‍ വെച്ച് പോലീസ് തടഞ്ഞു.ശേഷം നേതാക്കള്‍ ഐ.ടി.ഐ മേധാവിക്ക് നിവേദനം നല്‍കി.
കൊല്ലം ഐ.ടി.യിലേക്ക് നടന്ന മാര്‍ച്ചില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസര്‍ അബ്ദുള്ള കുണ്ടറ ഉത്ഘാടനം നിര്‍വ്വഹിച്ചു.സയ്യിദ് അബുള്ള തങ്ങള്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി.ഷഫീക് നാലിറക്ക്, ഷഹീര്‍ ബാഖവി, ശഹീദ് ഫൈസി,സിയാദ് കേരളപുരം,ജവാദ് പറവൂര്‍, പ്രസംഗിച്ചു. കൊല്ലത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ചന്ദനത്തോപ്പ് ഐ.ടി.ഐ പരിസരത്ത് പോലീസ് തടഞ്ഞു.
പാലക്കാട് മലമ്പുഴ ഐ.ടി.ഐ കേന്ദ്രത്തിലേക്ക് നടന്ന മാര്‍ച്ച് മുസ്താഖ് പാലപ്പുറം ഉത്ഘാടനം ചെയ്തു. റഹീം ഫൈസി മണ്ണാര്‍ക്കാട് മുഖ്യപ്രഭാഷണം നടത്തി. അബൂതാഹിര്‍, ഷജീര്‍,ഹിബതുള്ള പാലക്കാട്, മാര്‍ച്ചിന് നേതൃത്വം നല്‍കി. അമ്പതോളം പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് ഐ.ടി.ഐ പരിസരത്ത് പോലീസ് തടഞ്ഞു.
തൃശ്ശൂര്‍ മാള ഐ.ടി.യിലേക്ക് നടന്ന മാര്‍ച്ച് കൊടുങ്ങല്ലൂര്‍ മണ്ഡലം ലീഗ് സെക്രട്ടറി ഫൈസല്‍ അന്നമന്നട ഉത്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ല കാമ്പസ് വിംഗ് സെക്രട്ടറി കമറുദ്ദീന്‍ ചേര്‍പ്പ്‌ മുഖ്യ പ്രഭാഷണം നടത്തി. ശാഹിദ് കോയ തങ്ങള്‍,ഇബ്രാഹിം ഫൈസി,നാസര്‍ ഫൈസി,നജീബ് അശ്രഫി,ഹാഷിഫ് എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട് ബേപ്പൂര്‍ ഐ.ടി.ഐയിലേക്ക് നടന്ന മാര്‍ച്ച് ശ്രദ്ധേയമായി. എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി സുബൈര്‍ മാസ്റ്റര്‍ മാര്‍ച്ച് ഉത്ഘാടനം ചെയ്തു. സിറാജ് ഫൈസി മാറാട് മുഖ്യ പ്രഭാഷണം നടത്തി. ഫൈസല്‍ ഹസ്സനി, സലാം മുക്കാണം, താഹ എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി. ബേപ്പൂര്‍ ഐ.ടി.ഐ ഗേറ്റില്‍ വെച്ച് പോലീസ് നൂറോളം വരുന്ന പ്രവര്‍ത്തകരെ തടഞ്ഞു.
കോഴിക്കോട് തിരുവമ്പാടി ഐ.ടി.ഐയിലേക്ക് നടന്ന മാര്‍ച്ച്‌ എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് കുഞ്ഞാലന്‍ കുട്ടി ഫൈസി ഉത്ഘാടനം ചെയ്തു. മേഖല പ്രസിടന്റ്റ് നൂറുദ്ദീന്‍ ഫൈസി, സിദ്ദീക്ക് നടമ്മപോയില്‍, പി.ടി മുഹമ്മദ്‌,മുനീര്‍ മൌലവി എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി. തിരുവമ്പാടി പെട്രോള്‍ പമ്പിനു സമീപം വെച്ച് ആരംഭിച്ച മാര്‍ച്ച് ഐ.ടി.ഐ പരിസരത്ത് പോലീസ് തടഞ്ഞു. കാസര്‍ഗോഡ്‌,കണ്ണൂര്‍, എന്നീ ജില്ലകളില്‍ ഹര്‍ത്താല്‍,നിരോധനാജ്ഞ കാരണം മാര്‍ച്ച് നടന്നില്ല.പകരം ജില്ല എസ്.കെ.എസ്.എസ്.എഫ് , കാംപസ് വിംഗ് നേതാക്കള്‍ ഐ.ടി.ഐ മേധാവികള്‍ക്ക് നിവേദനം നല്‍കി.
ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തില്‍ കേന്ദ്ര ഗവണ്‍‌മെന്റ് സ്ഥാപനങ്ങളില്‍ ജോലി സമയം ക്രമീകരിച്ചിട്ടുള്ളതും പരീക്ഷ, ക്ലാസ് എന്നിവ നടത്തുന്നതും ഭരണകൂട ഭീകരതയാണെന്നു  നേതാക്കള്‍  പറഞ്ഞു ‘ആരാധനാ കര്‍മ്മം തീര്‍ത്തും വ്യക്തിപരമാണെന്നും അത് ഔദ്യോഗിക കൃത്യ നിര്‍‌വ്വഹണം മാറ്റി വെക്കുന്നതിനു മതിയായ കാരണമല്ല’ എന്ന കേന്ദ്ര തൊഴില്‍ വകുപ്പില്‍ നിന്നുള്ള പ്രതികരണം വര്‍ഗീയത നിറഞ്ഞതാണ്‌. ആരാധന സ്വാതന്ത്ര്യം ഒരുബ്യൂറോക്രസിയുടെയും ഔദാര്യമല്ല, വിശ്വാസിയുടെ അവകാശമാണെന്നു ക്യാമ്പസ്വിംഗ് പ്രസ്താവിച്ചു.ഇത് സമരത്തിന്റെ ആദ്യ പടിയാണെന്നും ഈ അവകാശ പോരാട്ടം തുടരുമെന്നും കാംപസ് വിംഗ് നേതാക്കള്‍  അറിയിച്ചു.