സി.എം. ഉസ്താദ് ലോക പ്രശസ്ത ഇസ്ലാമികശാസ്ത്രജ്ഞന്‍ : ബെളിഞ്ചം

ബദിയടുക്ക: ഗോളശാസ്ത്രത്തിലടക്കം പുതിയ കണ്ടെത്തലുകളുമായി ലോകചരിത്രത്തില്‍ ഇടംപിടിച്ച ഇസ്ലാമികശാസ്ത്രജ്ഞനായിരുന്നു മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന ശഹീദെ മില്ലത്ത് സി.എം.ഉസ്താദെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം പ്രസ്താവിച്ചു. ഒരു ലോകപ്രശസ്ത മതപണ്ഡിതനെന്നതിലുപരി മറ്റു ബഹുമുഖ മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ അസാന്നിധ്യം നികത്താനാവാത്ത വിടവാണെന്നും പ്രസ്താവനയില്‍ കൂട്ടിചേര്‍ത്തു.  ബെളിഞ്ചം ഹദ്ദാദ്‌നഗര്‍ ശംസുല്‍ ഉലമ ഇസ്ലാമിക്ക് സെന്ററില്‍ വെച്ച് ബെളിഞ്ചം ശാഖാ എസ്.കെ.എസ്.എസ്.എഫിന്റെ സി.എം. ഉസ്താദ് അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ എല്ലാ ശാഖകളും സംഘടിപ്പിക്കുന്ന സി.എം. ഉസ്താദ് അനുസ്മരണ സംഗമത്തിന്റെ ഭാഗമായി ബെളിഞ്ചം ശാഖാ കമ്മിറ്റിയുടെ പരിപാടിയില്‍ ശാഖാ പ്രസിഡണ്ട് അബ്ദുല്ല ഗോളിക്കട്ട  അധ്യക്ഷത വഹിച്ചു.മഹല്ല് ഖത്തീബ് മുഹമ്മദ് കുഞ്ഞി മൗലവി പടന്നക്കാട് ദിഖ്‌റ്-ദുഅ മജ്‌ലിസിന് നേതൃത്വം നല്‍കി.ക്ലസ്റ്റര്‍ പ്രസിഡണ്ട് ജലാലുദ്ദീന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി. മൊയ്തു മൗലവി പള്ളപ്പാടി, അബ്ദുല്ല ഹാജി പൊസോളിക, ഹസന്‍കുഞ്ഞി ദര്‍ക്കാസ്, ഹമീദ് പൊസോളിക, ബി.കെ.കരീം യമാനി, ഹമീദ് ബങ്കിളികുന്ന്,ഖലീല്‍ ബെളിഞ്ചം, ശിഹാബ് ബി.കെ., അസീസ് ദര്‍ക്കാസ്, നൂറുദ്ധീന്‍ ബെളിഞ്ചം, അബ്ദുള്‍ ഖാദര്‍ അലാബി, ബി.കെ.ഖാലിദ്, ഹസൈനാര്‍ ബങ്കിളികുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.