ഒന്നാം തരത്തിലേക്ക് പുതുതായി 1.40 ലക്ഷം പഠിതാക്കള്‍
റമദാന്‍ അവധികഴിഞ്ഞ് 27ന് തിങ്കള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, മലേഷ്യ, ഖത്തര്‍, കുവൈറ്റ്, സഊദ്യഅറേബ്യ, ഒമാന്‍, ബഹറൈന്‍, യു.എ.ഇ എന്നിവിടങ്ങളിലെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് റജിസ്‌ത്രേഷനുള്ള 9154 മദ്‌റസകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.
പുതുതായി 1.40 ലക്ഷം പഠിതാക്കള്‍ ഒന്നാം തരത്തില്‍ അഡ്മിഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു വിദ്യാലയങ്ങളില്‍ പഠിതാക്കളുടെ എണ്ണത്തില്‍ വന്‍ഇടിവ് രേഖപ്പെടുത്തുപ്പോള്‍ മദ്‌റസ കളില്‍ മികച്ച വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു.
പൊതുപരീക്ഷയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20,000 കുട്ടികള്‍ വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ അദ്ധ്യയന വര്‍ഷം 123 മദ്‌റസകള്‍ക്ക് പുതുതായി അംഗീകാരം നല്‍കിയിരുന്നു. പ്രാഥമിക മതപഠനത്തിന് രക്ഷിതാക്കള്‍ അതീവ ശ്രദ്ധയും ജാഗ്രതയും കാണിക്കുന്നതാണ് ഈരംഗത്തെ വളര്‍ച്ചക്ക് പ്രധാനകാരണം.
എല്ലാ മദ്‌റസകളിലും നവാഗതരെ വരവേല്‍ക്കാന്‍ ഉസ്താദുമാരും നാട്ടുകാരും വന്‍ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നേതാക്കള്‍ അഭ്യാര്‍ത്ഥിച്ചു.