ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ബദര്‍ സന്ദേശം പുറത്തിറക്കി

ബദ്‌ര്‍ ദിനത്തില്‍ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.
എഫ്‌. നാഷണല്‍ കമ്മറ്റിപുറത്തിറക്കിയ ബദ്‌ര്‍ 
സന്ദേശത്തിന്റെ പ്രകാശനം സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ 

തങ്ങള്‍ അല്‍ നൂര്‍ സ്‌കൂള്‍ മാനേജര്‍ മശ്‌ഹൂദിന്‌ 
നല്‍കി നിര്‍വ്വഹിക്കുന്നു
മനാമ: ‘റമളാന്‍ വിശുദ്ധിക്ക്‌ വിജയത്തിന്‌’ എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സ്റ്റേറ്റ്‌ കമ്മറ്റി നടത്തി വരുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി ബദ്‌ര്‍ ദിനത്തില്‍ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. നാഷണല്‍ കമ്മറ്റി ബദര്‍ ദിന സന്ദേശം പുറത്തിറക്കി. 
ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ സംഘടിപ്പിച്ച സമസ്‌ത ഇഫ്‌താര്‍ മീറ്റിലാണ്‌ സന്ദേശത്തിന്റെ ഭാഗമായ പ്രഥമ ലഘുലേഖയുടെ പ്രകാശനം നടന്നത്‌. തുടര്‍ന്ന്‌ ബദ്‌ര്‍ ദിനത്തില്‍ ബഹ്‌റൈനിലെ എല്ലാ ഏരിയകളിലേക്കുമുള്ള സന്ദേശത്തിന്റെ വിതരണവും നടന്നു.
അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ മശ്‌ഹൂദിന്‌ കോപ്പി നല്‍കി സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ പ്രകാശനം നിര്‍വ്വഹിച്ചു.
 ചടങ്ങില്‍ കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി അധ്യക്ഷ നായിരുന്നു. ഇന്ത്യന്‍ എംബസി സെകന്റ്‌ സെക്രട്ടറി ഗൌരവ്‌ ഗാന്ധി മുഖ്യാതിഥി ആയിരുന്നു. ഉമറുല്‍ ഫാറൂഖ്‌ ഹുദവി പ്രമേയ പ്രഭാഷണം നടത്തി, കെ.എം.സി.സി. പ്രസിഡന്റ്‌ കുട്ടൂസ മുണ്ടേഒരി, സി.സി. എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ്‌, ഐ.സി.ആര്‍.എഫ്‌. പ്രതിനിധി സലീം, രാജു കല്ലുമ്പുറം, ബഷീര്‍ അമ്പലായി, പാലക്കാട്‌ ദലിത്‌ ലീഗ്‌ പ്രസിഡന്റ്‌ വേലായുധന്‍, ജീപാസ്‌ എം.ഡി. ഹാഷിം, കേരളീയ സമാജം പ്രതിനിധി കെ.സി.എ. ബക്കര്‍, സുബൈര്‍ കണ്ണൂര്‍, സൈതു വെളിയങ്കോട്‌, പൂക്കോട്ടുംപാടം യമാനിയ ജനറല്‍ സെക്രട്ടറി കുഞ്ഞാപ്പു, വി.കെ. കുഞ്ഞുമുഹമ്മദ്‌ ഹാജി, കളത്തില്‍ മുസ്‌തഫ, ഉബൈദുല്ല റഹ്‌ മാനി, മൌസല്‍ മൂപ്പന്‍ തിരൂര്‍, നൌഷാദ്‌ വാണിമേല്‍, കെ.എം.എസ്‌ മൌലവി, കരീം സാഹിബ്‌ ശറഫുദ്ധീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍, ശിഹാബ്‌ കോട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌ സ്വാഗതവും, ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.