ദാറുല്‍ ഹുദ യൂനിവേഴ്‌സിറ്റി: 'ഹുദവി' പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ ഹുദവി പരീക്ഷയില്‍ വിവിധ വിഭാഗങ്ങളില്‍ റാങ്ക് ജേതാക്കളായവര്‍:' : 1.റശീദ് വളാഞ്ചേരി, 2.സഫവാന്‍ കൂട്ടിലങ്ങാടി, 3.സ്വാലിഹ് തൂത, 4. ശമീം ചെറുകര, 5. സുഹൈല്‍ വിളയില്‍
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ജൂലൈയില്‍ നടന്ന പി.ജി (ഹുദവി ബിരുദം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സസില്‍ അബ്ദുല്‍ റശീദ് കെ വളാഞ്ചേരി , താജുദ്ദീന്‍ എം.ടി, ഹബീബ് റഹ്മാന്‍, ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സസില്‍ മുഹമ്മദ് ശമീം ചെറുകര, അബ്ദുല്‍ സലാം കെ, മന്‍സൂര്‍ ഡി.എം, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഫണ്ടമെന്റല്‍സില്‍ സഫ്വാന്‍ പി.ടി കൂട്ടിലങ്ങാടി, അബ്ദുല്‍ റഹ്മാന്‍ മുബാറക്, ഇബ്രാഹീം കെ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ ആന്റ് ഫിലോസഫിയില്‍ മുഹമ്മദ് സ്വാലിഹ് സി.കെ തൂത, മുഹമ്മദ് റശീദ് ടി.പി, ഇര്‍ഷാദ് പി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅ്വ ആന്റ് കംപാരിറ്റീവ് റിലീജ്യണില്‍ മുഹമ്മദ് സുഹൈല്‍ വിളയില്‍ പറപ്പൂര്‍, മുഹമ്മദ് റശീഖ് പി, മുഹമ്മദ് അബ്ദുല്‍ റശീദ് പി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.
ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്‌റിറ്റൂട്ട് (ഉര്‍ദു മീഡിയം) ഡിഗ്രി വിഭാഗത്തില്‍ അജ്മല്‍ ശരീഫ് നെഞ്ചങ്കോട് കര്‍ണാടക, അബ്ദുല്‍ മുജീബ് കെ ആന്തമാന്‍, സൈഫ് അന്‍സാരി ഭിവണ്ടി മഹാരാഷ്ട്ര എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. വിശദ വിവരം ദാറുല്‍ ഹുദാ വെബ്‌സൈറ്റി (www.darulhuda.com) ല്‍ ലഭ്യമാണ്. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം റമദാന്‍ 20 വ്യാഴം ആയിരിക്കും.