സ്റ്റെപ് സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ്‌ 28 മുതല്‍ ഓര്‍ക്കാട്ടേരിയില്‍


പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ഓഗസ്റ്റ് 30 വരെ സ്വീകരിക്കും
വടകര: ഷാര്‍ജ എസ്.കെ. എസ്. എസ്.എഫിന്‍റെ സഹകരനതോട് കൂടി ട്രെന്‍ഡ്  സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയായ സ്റ്റെപ്പിന്റ്റെ ത്രിദിന ക്യാമ്പ്‌ ഓഗസ്റ്റ് 28,29,30 തിയ്യതികളില്‍ ഓര്‍ക്കാട്ടേരി എം.എം കാമ്പസില്‍ വെച്ച് നടക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ്ജേതാവായ അമര്‍നാഥ്‌ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. തുടര്‍ന്നുള്ള പഠനസെഷനുകളില്‍ കെ.പി ആഷിഫ്‌, പി.കെ നംഷിദ്, ബാബുരാജ് ടി.സി, നവാസ് കല്‍പ്പറ്റ, എസ്.വി മുഹമ്മദലി, എം.ഷിജു എന്നിവര്‍ നേതൃത്വം നല്‍കും.
വിവിധ സെഷനുകളിലായി നാസര്‍ ഫൈസി കൂടത്തായി, റഫീഖ് സകരിയ്യ ഫൈസി, റഹീം ചുഴലി, അലി.കെ.വയനാട്, റിയാസ് നരിക്കുനി, കെ.മൊയ്തു മാസ്റ്റര്‍, ഡോ.സഈദ് ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ പത്തു ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 150 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍
പങ്കെടുക്കുക. സ്റ്റെപ് പ്രോജക്ടിന്‍റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ഓഗസ്റ്റ് 30 വരെ കോഴിക്കോട് ഇസ്ലാമിക്‌ സെന്റെറില്‍ സ്വീകരിക്കും. 
ഓര്‍ക്കാട്ടേരിയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം പാറക്കല്‍ അബ്ദുള്ള
ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹൈദ്രൂസ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സ്റ്റെപ് സംസ്ഥാന കോ-ഒര്ടിനട്ടര്‍ റഷീദ് കൊടിയുറ പ്രോഗ്രാം വിശദീകരിച്ചു.
എ.കെ ബീരാന്‍ ഹാജി, ഇ.കുഞ്ഞമ്മദ് മാസ്റ്റര്‍, പി.കെ കുഞ്ഞബ്ദുള്ളഹാജി,അലി വാണിമേല്‍, ഹിളര്‍ റഹ്മാനി, ജാബിര്‍ എടച്ചേരി പ്രസംഗിച്ചു. ഹാരിസ് റഹ്മാനി സ്വാഗതവും കെ.കെ മുനീര്‍ നന്ദിയും പറഞ്ഞു