ബദര്‍ അനുസ്മരണം ദുരന്തങ്ങളെ അതിജീവിക്കാന്‍ പ്രചോദനം :ഷാജഹാന്‍ ദാരിമി

ബദര്‍ അനുസ്മരണ യോഗ ത്തില്‍ ഷാജഹാന്‍ 
ദാരിമി മുഖ്യാ പ്രഭാഷണം നടത്തുന്നു
ജുബൈല്‍ :വിശുദ്ധ ബദര്‍ അനുസ്മരണം വര്‍ത്തമാന കാല ദുരന്തങ്ങളെ അതി ജീവിക്കാന്‍ പ്രചോദനമാകുമെന്ന് പ്രമുഖ പണ്ഡിതന്‍ ഷാജഹാന്‍ ദാരിമി അഭിപ്രായപ്പെട്ടു .
ജുബൈല്‍ എസ് വൈ എസ് കമ്മിറ്റി സംഘടിപ്പിച്ച ബദര്‍ അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം വെള്ളവും ഭക്ഷണവുമില്ലാതെ ഇസ്ലാമിന്നു വേണ്ടി യുദ്ധം ചെയ്തു നേടിയത് ആത്മാഭിമാനത്തിന്റെയും ത്യാഗത്തിന്റെയും വിജയമാണ്. ഒരു ശക്തിക്കും കീഴടങ്ങാതെ വിധേയത്വം പ്രഭഞ്ച ശക്തിക്ക് മാത്രം സമര്‍പ്പിക്കാനുള്ള ആഹ്വാനം കൂടി ബദര്‍ ദിനം നമുക്ക് നല്‍കുന്നുണ്ട് യോഗത്തില്‍ ബഷീര്‍ ബാഖ്‌വി അധ്യക്ഷത വഹിച്ചു .റാഫി ഹുദവി ഉദ്ഘാടനം ചെയ്തു .സുലൈമാന്‍ ഖാസിമി ,നൂറുദ്ധീന്‍ മുസ്ല്യാര്‍ ചുങ്കത്തറ സംസാരിച്ചു .അനുസ്മരണ യോഗ ശേഷം സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു .സാമൂഹിക രംഗത്തുള്ള നിരവധി പേര്‍ പങ്കെടുത്തു