നമസ്കാരം അള്ഷിമേഴ്സ് കുറക്കുമെന്ന് പഠനം

കൃത്യസമയങ്ങളിലുള്ള നമസ്‌കാരം ഓര്‍മ്മ ശക്തി കുറയുന്ന രോഗമായ അള്‍ഷിമേഴ്‌സ് ബാധിക്കാനുള്ള സാധ്യതയെ 50 ശതമാനം കുറക്കുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കന്‍ സിയോണിസ്റ്റ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് പ്രസതുത വസ്തുത പുറത്തുവന്നത്. തെല്‍അവീവിലെയും യാഫയിലെയും അമേരിക്കയിലെ മറ്റ് യൂനിവേഴ്‌സിറ്റികളിലെയും ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഒര്‍മ്മ ശക്തി കുറയാതിരിക്കാന്‍ െ്രെടനിഗ് സെന്ററുകളിലും മറ്റ് സമാന രീതികളിലും പരിശീലനം നടത്തുന്നവരെക്കാള്‍ കൃത്യസമയത്ത് നമസ്‌കരിക്കുന്നവന് അള്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ ബാധിക്കാന്‍സാധ്യത കുറവാണെന്നാണ് പഠനത്തിലുള്ളത്.
ഇത്തരം ആളുകള്‍ക്ക് രോഗ കാഠിന്യം 24 ശതമാനം കുറവാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇത്തരം രോഗങ്ങള്‍ തടയാന്‍ തുടര്‍ച്ചയായ പരിശീലന പരിപാടിയെക്കാള്‍ ഇരട്ടിയിലധികം പരിഹാരമാണ് നമസ്‌കാരമെന്നാണ് പഠനം വെളിവാക്കുന്നത്.
അള്‍ഷിമേഴ്‌സ് രോഗത്തില്‍ നിന്ന് രക്ഷിക്കുന്നതടക്കം ബുദ്ധിപരവും ചിന്താപരവും സാംസ്‌കാരികവുമായ ധാരാണം ക്രിയാത്മക ഫലങ്ങള്‍ കൃത്യമായി നമസ്‌കരിക്കുന്നവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പഠന ഗ്രൂപ്പിലുണ്ടായിരുന്ന പ്രഫസര്‍ റവ്ക ആന്‍സല്‍ബര്‍ഗ് പറഞ്ഞു.65 വയസ്സിന് മുകളിലുള്ള ആയിരത്തോളം ആളുകളില്‍ നടത്തിയ പഠനത്തില്‍ 92 പേര്‍ക്കാണ് അള്‍ഷിമേഴ്‌സ് കണ്ടെത്തിയത്. മുന്നൂറോളം പേര്‍ക്ക് ചെറിയ തോതിലുള്ള ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നുണ്ട്. ബാക്കി ആളുകള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല.