ഹാജിമാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രയത്നിക്കും ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍

തിരൂര്‍: :; ഹാജിമാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പരമാവധി പ്രയത്നിക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.റിസര്‍വ് കാറ്റഗറിയിലുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും ഇത്തവണ ഹജ്ജിന് പോകാന്‍ കഴിയുമെന്നത് നേട്ടമാണ്. എടക്കുളം മഹല്ല് ജമാഅത്തും പൂര്‍വ്വവിദ്യാര്‍ഥി സംഘവും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഇഫതാര്‍-സ്വീകരണ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.തനിക്കു ലഭിച്ചിട്ടുള്ള പദവി ഹാജിമാര്‍ക്ക് സേവനത്തിനുള്ള അവസരമായി കാണുന്നുവെന്നും കേരളത്തിന്റെ ഹജ്ജ് ക്വോട്ട വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചൊലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സയ്യിദ് കെ കെ എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.അബ്ദുല്‍ കരീം ബാഖവി ഇരിങ്ങാട്ടിരി അധ്യക്ഷത വഹിച്ചു.ഇ പി കുട്ട്യാപ്പ ഹാജി ഹജ്ജ് കമ്മറ്റി ചെയര്‍മാനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.കെ അബ്ദു റഹ്മാന്‍ ദാരിമി,സീ പി പരീക്കുട്ടി ഹാജി,ഇ പി അബൂട്ടി മുസ്ലിയാര്‍ ,സീ പി മൊയ്തീന്‍ ഹാജി,സീ പി ബാവ ഹാജി,സീ പി കുഞ്ഞാലന്‍ കുട്ടി കുരിക്കള്‍,കെ എം കുട്ടി,പാന്ത്ര അബൂബക്കര്‍ ഹാജി,ഇ പി മുഹമ്മദ് കുട്ടി ഹാജി,സി അബ്ദുറഹ്മാന്‍ ഹാജി,ഇ പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍,കെ പി അബൂബക്കര്‍ ഫൈസി,സീ പീ കുഞ്ഞാപ്പു ഹാജി, സീ പീ മുഹമ്മദ് കുട്ടി ഹാജി,വീ കെ ഹാറൂണ്‍റഷീദ് മാസ്റ്റര്‍,സീ പീ മുഹമ്മദ്‌ ബഷീര്‍, അഡ്വ.കെ അഹമ്മദ്‌ കബീര്‍,സീ നൗഷാദ്,കെ ഷാഹുല്‍ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.