എസ്.കെ.എസ്.എസ്.എഫ്. ക്ലസ്റ്റര്‍തല ബദര്‍സ്മരണ ഇന്ന്

കാസര്‍കോട്: 'റമദാന്‍ വിശുദ്ധിക്ക് വിജയത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് നടത്തി വരുന്ന കാമ്പയിനിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ജില്ലയിലെ എല്ലാ ക്ലസ്റ്ററുകളിലും ബദര്‍ സ്മരണ പരിപാടി ഇന്ന് (ഞായര്‍) അസര്‍ നിസ്‌കാരാനന്തരം നടക്കും. 
വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടികളില്‍ ബദര്‍ മൗലീദും തുടര്‍ന്ന് ബദര്‍ യുദ്ധത്തെയും അതില്‍ സംബന്ധിച്ച ബദ്‌രീങ്ങളെയും അനുസ്മരിക്കുന്ന ബദര്‍സ്മരണ പരിപാടിയും സംഘടിപ്പിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ ആഹ്വാനം ചെയ്തു. ക്യാമ്പയിനിന്റെ ഭാഗമായി ആഗസ്റ്റ് 11 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ചെമ്പരിക്കയില്‍ വെച്ച് സി.എം. ഉസ്താദ് അനുസ്മരണവും സി.എം. മഖാം സിയാറത്ത്, ദിഖ്‌റ്-ദുഅ മജ്‌ലിസ്, ഖത്തമുല്‍ ഖുര്‍ആന്‍ എന്നിവയും നടക്കും.