തേഞ്ഞിപ്പലം: വ്യക്തിജീവിതം വിശുദ്ധമാക്കി മാതൃകായോഗ്യരായി ജീവിക്കുകയും അത് സമൂഹത്തിന്ന് പകര്‍ന്ന് കൊടുക്കുകയും ചെയ്യുകയാണ് ഒരു മുഅ്മിന് വിശുദ്ധ റമദാനിലും തുടര്‍ന്നും ചെയ്യേണ്ടത് എന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
എസ്.വൈസ്.എസ് വള്ളിക്കുന്ന് മണ്ഡലം ആമില ഇഫ്താര്‍ സംഗമം ഈസ്റ്റ് കൊടക്കാട് ഹിദായത്തുല്‍ അനാം മദ്‌റസയില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ''നമ്മുടെ കര്‍മ്മം'' എന്ന വിഷയത്തെകുറിച്ച് ഹംസ റഹ്മാനി കൊണ്ടിപറമ്പ് ക്ലാസ് എടുത്തു. പരിപാടിയില്‍ എം.ഹംസക്കോയ മുസ്‌ലിയാര്‍, പി.എം. സലാം ഹാജി, പി.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, കടേരി മുഹമ്മദ് മുസ്‌ലിയാര്‍, മുസ്തഫ ദാരിമി, ബീരാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം എസ്.വൈ.എസ് സെക്രട്ടറി എ. അഷ്‌റഫ് മുസ്‌ലിയാര്‍ സ്വാഗതവും പി.നജീബ് നന്ദിയും പറഞ്ഞു.