മോര്യSKSSFആസ്ഥാനം |
താനൂര്‍: വിശുദ്ധ റമദാനിലെ എല്ലാ ഞായറാഴ്ചയും മോര്യ മഹല്ലില്‍ നടന്നു വരുന്ന എസ്.കെ.എസ്.എസ്.എഫിന്റെ ഇസ്‌ലാമിക് ഫാമിലി ക്ലസ്റ്റര്‍ കുടുംബ സദസ്സ് ശ്രദ്ധേയമാകുന്നു.. മഹല്ലിലെ മുഴുവന്‍ സഹോദരങ്ങളും സഹോദരിമാരും പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖ പണ്ഡിതര്‍ ക്ലാസുകളെടുക്കുന്നു. സത്യധാര എഡിറ്റര്‍ അന്‍വര്‍ സ്വാദിഖ് ഫൈസി നടത്തി 'സകാത്ത് വിഹിതവും വിനിയോഗവും' എന്ന ക്ലാസ് ശ്രദ്ധേയമായി. അബ്ദുലത്വീഫ് ബാഖവി, ഇ. മുഹമ്മദ് ഫൈസി ക്ലാസുകളെടുത്തു. കുടുംബിനികള്‍ക്കായി 'റമദാന്‍ ക്വിസ്' മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മത്സര വിജയികള്‍ക്ക് കുടുംബ സദസില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കും. ഗഫൂര്‍ ഫൈസി മോര്യ, സി.കെ. ഇല്യാസ് ഹുദവി, എന്‍. സുബൈര്‍, ടി.ടി. മുഹമ്മദ് സഹീല്‍, മുനീര്‍ പി.പി., കെ. യൂസുഫ്, തട്ടാരത്തില്‍ ശഫീഖ്, കെ. ജംഷീദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
മോര്യ ഇസ്‌ലാമിക് സെന്റര്‍ റമദാന്‍ കിറ്റുകള്‍
താനൂര്‍: മോര്യ മഹല്ല് എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ഇസ്‌ലാമിക് സെന്ററിന്റെ നാമദേയത്തിലുള്ള ഇസ്‌ലാമിക് സെന്റര്‍ റിലീഫ് സെല്ലിന്റെ ആഭിമുത്തില്‍ മഹല്ലിലെ 65 അഗതി കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെഖ്യയ്തു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് വി.കെ.എം. ഇബ്‌നു മൗലവി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. തുപ്പത്ത് ബാവ ഹാജി അധ്യക്ഷത വഹിച്ചു. ഉസ്താദ് അബ്ദുല്ലത്വീഫ് ബാഖവി, സദര്‍ മുഅല്ലിം കെ.വി. കുഞ്ഞുട്ടി മൗലവി, എം.എ. ഹംസ മുസ്‌ലിയാര്‍, റഷീദ് മോര്യ, എം. അലി, മദ്രസ പ്രസിഡണ്ട് കെ. മുഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു. റിലീഫ് സെല്‍ സെക്രട്ടറി കെ. യൂസുഫ് സ്വാഗതവും ജോ. സെക്രട്ടറി ഗഫൂര്‍ ഫൈസി നന്ദിയും പറഞ്ഞു. കഴിഞ്ഞ 14 വര്‍ഷമായി മോര്യ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ മോര്യ മഹല്ലില്‍ വിപുലമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. 2011 ഒക്‌ടോബര്‍ 7 ന് ആസ്ഥാന മന്ദിരമായ ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തതിനു ശേഷം സ്ഥിരമായ റിലീഫ് സെല്ലിന് രൂപം നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റമദാനിനു തൊട്ടുമുമ്പ് റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിവാഹ ധനസഹായവും ചികിത്സാ ധനസഹായവും വിതരണം ചെയ്തു. സി.കെ. ഇല്യാസ് ഹുദവിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മോര്യയില്‍ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.