ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ജൂണ്‍ 30, ജൂലൈ 1 തിയ്യതികളില്‍ നടത്തിയ 5, 7, 10, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് സെപ്തംബര്‍ 2 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന സേ പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്.
നിശ്ചിത ഫോറത്തില്‍ ആഗസ്ത് 14 ന് മുമ്പായി 50 രൂപ ഫീസ് സഹിതം ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാഫോറം www.samastha.net, www.samastharesult.org, www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.