ഐ.ഐ.ടിയില്‍ അഡ്മിഷന്‍ ലഭിച്ച ആരിഫലിക്ക് കാമ്പസ് വിം ങ്ങിന്‍റെ യാത്രയപ്പ്

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് സംസ്ഥാന ചെയര്‍മാന്‍ എ.പി ആരിഫലിക്ക് ആസാമിലെ ഗുവാഹട്ടി ഐ.ഐ.ടി യില്‍ എം.ടെക് കൊഴ്സിനു അഡ്മിഷന്‍ ലഭിച്ചതിനോടനുബന്ധിച്ച് കാമ്പസ് വിംഗ് സംസ്ഥാന സമിതി യാത്രയപ്പും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. സത്യധാര എക്സിക്യൂട്ടിവ് ഡയരക്ടര്‍ സത്താര്‍ പന്തല്ലൂര്‍ കാമ്പസ് വിങ്ങിന്‍റെ ഉപഹാരം ആരിഫലിക്ക് നല്‍കി. സംഘടന തലത്തിലും പഠനമേഖലയിലും ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച ആരിഫലി ഏവര്‍ക്കും മാതൃകയാണെന്ന് സദസ്സ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കമ്പൂട്ടര്‍ സയന്‍സില്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കിയ ആരിഫലി അതെ വിഷയത്തില്‍ തന്നെയാണ് എം.ടെക് ചെയ്യുന്നത്.
ചടങ്ങില്‍ കാമ്പസ് വിംഗ് ജനറല്‍ കണ്‍വീനര്‍ ഷബിന്‍ മുഹമ്മദ്‌, വൈസ് ചെയര്‍മാന്‍ ഷഫീര്‍ വയനാട്, അലി അക്ബര്‍, കണ്‍വീനര്‍ ജാബിര്‍ മലബാരി, മെഡിക്കല്‍ വിംഗ് കോഡിനെറ്റര്‍ ഡോ.ബിഷ്‌റുല്‍ ഹാഫി, ഡോ.ജവാദ്, നാഫി കൊടുവള്ളി,റാഷിദ് മാവൂര്‍, ഡോ.മനാഫ്, ഡോ.സലാഹുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.