സമസ്ത പൊതുപരീക്ഷ; ബഹ്റൈനിലെ ജിദാലി ഏരിയ വിദ്യാര്‍ഥിനി ഫസ്‌ന സലീഖിനെ അനുമോദിച്ചു

ബഹ്‌റൈന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ അഞ്ചാം ക്ലാസ് പൊതുപരീക്ഷയില്‍ ബഹ്‌റൈന്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ജിദാലി ഏരിയയില്‍ നിന്നും 500 ല്‍ 400 മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ഫസ്‌ന സലീഖിനെ മാനേജ്‌മെന്റ് കമ്മിറ്റിയും അധ്യാപകരും അനുമോദിച്ചു.
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ സെക്രട്ടറി ഹാശിം കോക്കല്ലൂരും ജിദാലി ഏരിയാ ഐടി വിഭാഗം കണ്‍വീനര്‍ തസ്‌ലീം ദേളിയും മദ്രസ്സാ മുഅല്ലിംകളും ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.