അല്‍ ഐനില്‍ ബദര്‍ ദിന പരിപാടിയും ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇന്ന്


അല്‍ ഐന്‍ അല്‍ ഐന്‍ സുന്നി യൂത്ത് സെന്ററില്‍ ഇന്ന് (ഞായര്‍) അസര്‍ നമസ്കാരത്തിനു ശേഷം ബദര്‍ ദിന അനുസ്മരണ പരിപാടിയും പ്രഭാഷണവും ബദര്‍ മൌലൂദ്‌ പാരായണവും, ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ മജ്‌ലിസും ഉണ്ടായിരിക്കുന്നതാതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തുടര്‍ന്നു നടക്കുന്ന ഇഫ്താര്‍ വിരുന്നിലും പ്രഭാഷണത്തിലും സയ്യിദ് വി.പി.പൂകോയ തങ്ങള്‍ , ഇ.കെ.മുയ്തീന്‍ ഹാജി , ഉസ്താദ് അബ്ദുല്‍റഹ്മാന്‍ ഫൈസി  പങ്കെടുക്കും.