കോഴിക്കോട്: മടവൂര്‍ സി.എം. മഖാം ശരീഫിലെ 22-ാം ഉറൂസ് മുബാറക് ഇന്ന് മുതല്‍ 27 വരെ നടക്കും.
ഇന്ന് രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങളുടെ നേതൃത്വത്തിലുള്ള സിയാറത്തോടെയാണ് പരിപാടികള്‍ തുടങ്ങുക. 23-ന് രാവിലെ ഒമ്പതിന് സി.എം. അനുസ്മരണസമ്മേളനം, വൈകിട്ട് ഏഴിന് സ്വലാത്ത് മജ്‌ലിസ് എന്നിവയുണ്ടാകും. രാത്രി എട്ടിന് മതപ്രഭാഷണപരിപാടി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ഉദ്ഘാടനം ചെയ്യും.

15 ലക്ഷംരൂപ ചെലവില്‍ മഖാംകമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം 24-ന് വൈകിട്ട് ഏഴിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും. 26-ന് വൈകിട്ട് ഏഴിന് ദിക്‌റ് ദു ആ സമ്മേളനവും 27-ന് രാവിലെ ആറുമുതല്‍ വൈകിട്ട് നാലുവരെ അന്നദാനവുമുണ്ടാകും. ഉറൂസിന്റെ തല്‍സമയ സംപ്രേഷണം കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലും മൊബൈല്‍ റേഡിയോവിലും ലഭ്യമായിരിക്കുമെന്നു അട്മിന്‍സ് ഡസ്ക് അറിയിച്ചു.