തിരൂര്‍ മേഖലാ SKSSF റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി

ഇഫ്താര്‍ സംഗമം സയ്യിദ് ഹമീദ് അലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
തിരൂര്‍: എസ്.കെ.എസ്.എഫ് തിരൂര്‍ മേഖലാ കമ്മറ്റിക്ക് കീഴില്‍ തിരൂര്‍ റഹ്മാനിയ മസ്ജിദില്‍ 15 വര്‍ഷമായി നടന്ന് വരുന്ന റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റമളാന്‍ ആത്മചെതന്യത്തിന്റെ നിറ വസന്തമാണെന്നും വിശ്വാസികള്‍ അത് മുതലെയുക്കുന്നതില്‍ ശ്രദ്ധാലുക്കളാവണമെന്നും തങ്ങള്‍ പറഞ്ഞു. യാന്ത്രിക സംസ്‌കാരം മനുഷ്യനെ പാടെ നാശത്തിലേക്ക് വഴിതെളിക്കുകയാണ്. റമളാനിലെ വ്രതാനുഷ്ഠാനം അവനെ പരിശുദ്ധനാക്കുന്നു.തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എം.പി കടുങ്ങല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് എ.എസ്.കെ തങ്ങള്‍ ആധ്യക്ഷം വഹിച്ചു. സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, ഇ.സാജിദ് മൗലവി, കെ.സി നൗഫല്‍ പുതുപ്പള്ളി, ശാഫി ഹാജി, ഇസ്മായീല്‍ ഫൈസി, ഐ.പി. അബു, തറമ്മല്‍ അഷ്‌റഫ്, സി.കെ ഫാരിസ്, സാജിദ് തിരൂര്‍, സി.പി ബാസിത് പ്രസംഗിച്ചു