സമസ്ത പൊതുപരീക്ഷ: 94.13% വിജയം: റാങ്കുകളില് പെണ്കുട്ടികള്ക്ക് ആധിപത്യം

പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ആഗസ്ത് 25 വരെ;  SAY പരീക്ഷ സെപ്തംബര്‍ 2ന് 
+2 ജേതാവിനും,  മുഅല്ലിമിനും മദ്രസ്സക്കും 5000 രൂപ ഉമര്‍ അലി തങ്ങള്‍ സ്മാരക അവാര്‍ഡ്‌
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2012 ജൂണ്‍ 30, ജൂലൈ 1,8 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ എന്നിവിടങ്ങളിലെ 9135 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 2,23,004 വിദ്യാര്‍ത്ഥികളില്‍ 2,14,163 പേര്‍ പരീക്ഷക്കിരുന്നതില്‍ 2,01,590 പേര്‍ വിജയിച്ചു (94.13%).  പരീക്ഷാ ഫലം www.samastha.net, www.samastharesult.org, www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.  2011 ലെ SAY പരീക്ഷ RESULT ഉം പ്രസ്തുത സൈറ്റുകളില്‍ ലഭ്യമാണ്.





പൊതു പരീക്ഷാ റാങ്കുകളുടെ വിശദ വിവരം
അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ അരീക്കോട് റെയ്ഞ്ച് മുണ്ടമ്പ്ര-വലിയകല്ല് ഇര്‍ശാദുല്‍ അനാം മദ്‌റസ(അ.നമ്പര്‍:117)യിലെ (രജി. നമ്പര്‍.53847) ഹന്ന കെ.പി. ഉ/ീ. ഉസ്മാന്‍ 500ല്‍ 494 മാര്‍ക്ക് നേടി ഒന്നാം റാങ്കും, വണ്ടൂര്‍ റെയ്ഞ്ച് ചെട്ടിയാറമ്മല്‍ മത്‌ലബുല്‍ഉലൂം മദ്‌റസ (അ.നമ്പര്‍:3750)യിലെ (രജി. നമ്പര്‍:56851) ഫഹാന ശറിന്‍ പി.പി. ഉ/ീ.ശൗഖത്തലി, കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ റെയ്ഞ്ച് അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍:454)യിലെ (രജി. നമ്പര്‍: 10955) നസിയ്യ എന്‍.പി. ഉ/ീ. അബ്ദുസ്സലീം, തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം റെയ്ഞ്ച് വഴിമുക്ക് ഹിദായത്തുല്‍ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍:2779)യിലെ (രജി. നമ്പര്‍: 114643) സുബ്ഹാന എസ് ഉ/ീ. ശാഹുല്‍ഹമീദ് എന്നീ വിദ്യാര്‍ത്ഥിനികള്‍ക്ക് 500ല്‍ 493 മാര്‍ക്ക് നേടി രണ്ടാം റാങ്കും, കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് റെയ്ഞ്ച് വടക്കാഞ്ചേരി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍:6612)യിലെ (രജി. നമ്പര്‍. 14635) അല്‍ത്വാഫുറഹ്മാന്‍ സി ട/ീ. ഇബ്രാഹീം കുട്ടി, മലപ്പുറം ജില്ലയിലെ അരീക്കോട് റെയ്ഞ്ച് മുണ്ടമ്പ്ര-വലിയകല്ല് ഇര്‍ശാദുല്‍ അനാം മദ്‌റസ(അ.നമ്പര്‍:117)യിലെ (രജി. നമ്പര്‍.53843) ഹിസാനതസ്‌നി എന്‍.കെ. ഉ/ീ. ബീരാന്‍കുട്ടി, വണ്ടൂര്‍ റെയ്ഞ്ച് എറിയാട് ഖിവാമുല്‍ ഇസ്‌ലാം മദ്‌റസ(അ.നമ്പര്‍:2029)യിലെ (രജി. നമ്പര്‍.56802) ഫാത്തിമ തസ്‌നിയ ടി ഉ/ീ. അസ്‌കര്‍ അലി എന്നിവര്‍ 500ല്‍ 492 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. അഞ്ചാം തരത്തില്‍ 1999 ഡിസ്റ്റിംങ്ഷനും, 11675 ഫസ്റ്റ് ക്ലാസും, 13908 സെക്കന്റ് ക്ലാസും, 74944 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 102524 പേര്‍ വിജയിച്ചു (90.81%).

ഏഴാം തരത്തില്‍ മലപ്പുറം ജില്ലയിലെ കാളികാവ് റെയ്ഞ്ച് പള്ളിശ്ശേരി റബീഉല്‍ഇസ്‌ലാം മദ്‌റസ(അ.നമ്പര്‍:121)യിലെ (രജി. നമ്പര്‍. 46169) തസ്‌നിമോള്‍ പി ഉ/ീ. അബ്ദുല്‍മജീദ് 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, മലപ്പുറം ജില്ലയിലെ കിഴിശ്ശേരി റെയ്ഞ്ച് സൗത്ത് കുഴിമണ്ണ-2 ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ(അ.നമ്പര്‍:2028)യിലെ (രജി. നമ്പര്‍. 42144) ത്വാഹാ ഉവൈസ് എ.കെ ട/ീ. മുഹമ്മദ്, പുഴക്കാട്ടിരി റെയ്ഞ്ച് ചെരക്കാപറമ്പ്-കല്ലിങ്ങല്‍ മിഫ്താഹുല്‍ഉലൂം മദ്‌റസ(അ.നമ്പര്‍:3150)യിലെ (രജി. നമ്പര്‍.58910) സുഫൈല കെ.കെ. ഉ/ീ. ഹസന്‍കുട്ടി 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ റെയ്ഞ്ച് പൊന്ന്യാകുര്‍ശ്ശിനോര്‍ത്ത് മിസ്ബാഹുല്‍ഉലൂം മദ്‌റസ (അ.നമ്പര്‍:3440)യിലെ (രജി. നമ്പര്‍.59165) ഫാതിമ ശഹ്‌നാസ് പി ഉ/ീ. മുസ്തഫ, എടക്കര റെയ്ഞ്ച് പുവ്വത്തിക്കല്‍ സിറാജുല്‍ ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍:1221)യിലെ (രജി. നമ്പര്‍.43203) ശഹന ഇ ഉ/ീ. സിദ്ദീഖ്, വെട്ടത്തൂര്‍ റെയ്ഞ്ച് വെട്ടത്തൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍:783)യിലെ (രജി. നമ്പര്‍.45600) ഫാത്തിമ ശറിന്‍ കെ.പി. ഉ/ീ. ഹുസൈന്‍, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ റെയ്ഞ്ച് കമ്പിവളപ്പ് മദ്‌റസത്തുല്‍ഖാദിരിയ്യ (അ.നമ്പര്‍:4245)യിലെ (രജി. നമ്പര്‍.83488) ശഹ്ബാസ് എ ട/ീ. മുഹമ്മദ് അബ്ദുല്‍ഹഖ് എന്നിവര്‍ 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. ഏഴാം തരത്തില്‍ 4586 ഡിസ്റ്റിംങ്ഷനും, 25578 ഫസ്റ്റ് ക്ലാസും, 18413 സെക്കന്റ് ക്ലാസും, 31358 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 79935 പേര്‍ വിജയിച്ചു (98.22%).

പത്താം തരത്തില്‍ പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ റെയ്ഞ്ച് മുളയങ്കാവ് തര്‍ബിയ്യത്തുല്‍അഥ്ഫാല്‍ മദ്‌റസ(അ.നമ്പര്‍:3437)യിലെ (രജി. നമ്പര്‍.12893) ആയിശത്തുസ്വാലിഹ എം.പി. ഉ/ീ. അബ്ദുസ്സലാം അന്‍വരി 400ല്‍ 394 മാര്‍ക്ക് നേടി ഒന്നാം റാങ്കും, മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി റെയ്ഞ്ച് ഉരോത്ത് പള്ളിയാല്‍ നൂറുല്‍ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍:2443)യിലെ (രജി.നമ്പര്‍.17861) ഫരീദുല്‍ഫര്‍സാന പി.പി. ഉ/ീ. സൈതലവി 400ല്‍ 392 മാര്‍ക്ക് നേടി രണ്ടാം റാങ്കും, കോഴിക്കോട് ജില്ലയിലെ പന്നിയങ്കര റെയ്ഞ്ച് ചക്കുംകടവ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍:1127)യിലെ (രജി.നമ്പര്‍.6948) ജുവൈരിയ്യ എന്‍.വി. ഉ/ീ. അബ്ദുസ്സലീം 400ല്‍ 389 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. പത്താം തരത്തില്‍ 532 ഡിസ്റ്റിംങ്ഷനും, 4137 ഫസ്റ്റ് ക്ലാസും, 3766 സെക്കന്റ് ക്ലാസും, 9804 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 18239 പേര്‍ വിജയിച്ചു (96.38%).

പ്ലസ്ടു പരീക്ഷയില്‍ പാലക്കാട് ജില്ലയിലെ അനങ്ങന്നടി റെയ്ഞ്ച് വരോട് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ (അ.നമ്പര്‍:1629)യിലെ (രജി. നമ്പര്‍.714) ഹന്നത്ത് എന്‍ ഉ/ീ. യൂസുഫ് 400ല്‍ 385 മാര്‍ക്ക് നേടി ഒന്നാം റാങ്കും, കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ റെയ്ഞ്ച് മട്ടന്നൂര്‍ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ(അ.നമ്പര്‍:1056)യിലെ (രജി. നമ്പര്‍.265) സ്വഫൂറ എം.പി. ഉ/ീ. അബൂബക്കര്‍ മുസ്‌ലിയാര്‍ 400ല്‍ 380 മാര്‍ക്ക് നേടി രണ്ടാം റാങ്കും, കാസര്‍ഗോഡ് ജില്ലയിലെ തളങ്കര റെയ്ഞ്ച് ഹാശിം സ്ട്രീറ്റ് മദ്‌റസത്തുരിഫാഇയ്യ(അ.നമ്പര്‍:4724)യിലെ (രജി.നമ്പര്‍.26) അബൂബക്കര്‍ അന്‍സബ് റോസ് ട/ീ. മുഹമ്മദ് ഹാരിസ് 400ല്‍ 375 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി.
പ്ലസ്ടു ക്ലാസ്സില്‍ 23 ഡിസ്റ്റിംങ്ഷനും, 116 ഫസ്റ്റ് ക്ലാസും, 202 സെക്കന്റ് ക്ലാസും, 551 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 892 പേര്‍ വിജയിച്ചു (93.50%).

ആകെ വിജയിച്ച 2,01,590 പേരില്‍ 7,140 പേര്‍ ഡിസ്റ്റിംഷനും, 41,506 പേര്‍ ഫസ്റ്റ് ക്ലാസും, 36,287പേര്‍ സെക്കന്റ് ക്ലാസും, 1,16,657 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ മലപ്പുറം ജില്ലയില്‍ 81,527 പേര്‍ വിജയം നേടി. ഏറ്റവും കുറച്ചു പരീക്ഷാര്‍ത്ഥികളെ പങ്കെടുപ്പിച്ച കോട്ടയം ജില്ലയില്‍ 185 പേര്‍ വിജയം വരിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണകന്നട ജില്ലയില്‍ 7,103 പേര്‍ വിജയിച്ചു. ഏറ്റവും കുറവു വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്ന ഹാസന്‍ ജില്ലയില്‍ 43 പേരും വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില്‍ 347 പേരും, കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ നേരിട്ട മലേഷ്യയില്‍ നിന്ന് 16 പേരും വിജയിച്ചു. ഈ വര്‍ഷം 5-ാം ക്ലാസില്‍ 1302 മദ്‌റസയും 7-ാം ക്ലാസില്‍ 1509 മദ്‌റസയും 10-ാം ക്ലാസില്‍ 434 മദ്‌റസയും +2 ക്ലാസില്‍ 13 മദ്‌റസയും 100 ശതമാനം വിജയം നേടി.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 2ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. 14-08-2012ന് മുമ്പ് 50രൂപ ഫീസടച്ചു രജിസ്തര്‍ ചെയ്യണം. നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം സമസ്ത വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
മാര്‍ക്ക് ലിസ്റ്റ് അതത് പരീക്ഷാ സെന്ററുകളിലേക്ക് തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 2012 ആഗസ്ത് 25 വരെ സ്വീകരിക്കും. റാങ്ക് ജേതാക്കള്‍ക്കും, അവരുടെ അദ്ധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. +2 ക്ലാസില്‍ ഒന്നാം റാങ്ക് ജേതാവിനും, അദ്ധ്യാപകനും, സ്ഥാപനത്തിനും പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡായ 5000 രൂപ വീതം നല്‍കും. പരീക്ഷാ  സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കും ഇനം തിരിച്ചുള്ള പരീക്ഷാ ഫലങ്ങള്‍ക്കും സന്ദര്‍ശിക്കുക: www.samastha.net, www.samastharesult.org, www.samastha.info, www.result.samastha.info