കാലം ആഗ്രഹിക്കുന്നത് ദൈവസ്മരണ വറ്റാത്ത തലമുറയെ : റഹ്മത്തുള്ള ഖാസിമി

അബുദാബി : ദൈവ സ്മരണയാണ് നല്ല കുടുംബ ത്തിന്റെ ആധാരമെന്നും അതുവഴി മാത്രമേ നല്ല തലമുറ പിറക്കുകയുള്ളൂ എന്നും പ്രസിദ്ധ ഖുര്‍ ആന്‍ പണ്ഡിതന്‍ റഹ്മത്തുള്ള ഖാസിമി പ്രസ്താവിച്ചു.
യു. എ. ഇ. ഭരണാധിപതി ഷെയ്ഖ് ഖലീഫ ബിന് സായിദ് അല്‍ നഹ്യാന്റെ വിശിഷ്ടാതിഥി യായി എത്തിയ അദ്ദേഹം അബൂദാബി നാഷണല്‍ തിയേറ്ററില്‍ നടത്തിയ റംസാന്‍ പ്രഭാഷണ പരിപാടി യില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു.

കാലം അതി ദയനീയമായ സാഹചര്യങ്ങളിലൂടെ യാണ് കടന്നു പോയ്‌ക്കൊ ണ്ടിരിക്കുന്നത്. സമാധാനവും സന്തോഷവുമുള്ള പഴയ ഭൂമിക മരിച്ചു കൊണ്ടിരിക്കുകയാണ്. അറബികള്‍ ‘ഖൈറുള്ള’ എന്ന് വിളിച്ച ദൈവ ത്തിന്റെ സ്വന്തംനാടായ കേരളം പോലും മനുഷ്യ ക്കുരുതിയുടെയും വിദ്വേഷ വിധ്വംസന ങ്ങളുടെയും ഈറ്റില്ലമായി മാറിയിരിക്കുകയാണ്. ദൈവ സ്മരണയുള്ള നല്ലതലമുറ ജനിക്കാത്ത താണ് ഈ ദാരുണാവസ്ഥ യുടെ മൂല കാരണം. നല്ലതലമുറ ജനിക്കണമെങ്കില്‍ മാതാ പിതാക്കളിലും കുടുംബാന്തരീ ക്ഷത്തിലും ദൈവസ്മരണ നിലനില്‍ക്കണം. അതില്ലാത്ത കാലത്തോളം നല്ലൊരു സമൂഹം ഇവിടെ പുലരില്ലെന്നും ഈ ലോകം രക്ഷപ്പെടുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതു തിരക്കിനിടയിലും മക്കളോടു കൂടെ ചിലവഴിക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തണമെന്ന് ഷെയ്ഖ് ഖലീഫയുടെ വിശിഷ്ടാതിഥിയും പ്രമുഖ പണ്ഡിതനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയുമായ പ്രൊഫ. ആലിക്കുട്ടി മുസലിയാര്‍ അഭിപ്രായപ്പെട്ടു.

സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി പരിപാടി ഉദ്ഘാടനംചെയ്തു. ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍ മൗലവി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. എം. കെ. ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ എം. എ. യൂസഫലി ആശംസാ പ്രഭാഷണം നടത്തി. ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്‌ സ്വാഗതവും ട്രഷറര്‍ ഷുക്കൂറലി കല്ലുങ്ങല്‍ നന്ദിയും പറഞ്ഞു.