കാസര്‍കോട്: ആഗസ്റ്റ് 15 ന് 'ഫെയ്ത്ത് ഇന്ത്യ ഫെയ്ത്ത് ഫ്രീഡം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മേഖലാ തല സ്വാതന്ത്ര്യദിന സൗഹൃദ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലമ്പാടി, കെ.എം. ശറഫുദ്ദീന്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ആലിക്കുഞ്ഞി ദാരിമി, ഫാറൂഖ് കൊല്ലമ്പാടി, ശരീഫ് നിസാമി മുഗു, റസാഖ് അര്‍ശദി കുമ്പടാജ, കെ.എച്ച്. അഷ്‌റഫ് ഫൈസി കിനിംഗാര്‍, ശഫീഖ് ആദൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.