ആദ്യ ക്യാമ്പ് ആഗസ്റ്റ് 30, 31 തിയ്യതികളില്‍ ആലത്തിയൂരില്‍
മലപ്പുറം: കൗമാരക്കാ ര്‍ക്കിടയില്‍ ധാര്‍മ്മിക മുന്നേറ്റം ലക്ഷ്യമിട്ട് എസ്.കെ.എസ്.എസ്. എഫ്. ഇബാദ് നടപ്പാക്കുന്ന ഇസ്‌ലാമിക് ടീനേജ് കാമ്പസ് പദ്ധതി കൂടുതല്‍ മഹല്ലു കളിലേക്ക് വ്യാപി പ്പിക്കുന്നു. ജീവിതാസ്വാദനം, കൗണ്‍സിലിങ്, ബൗദ്ധിക ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ തുടര്‍ച്ചയായ പരിശീലനം നല്‍കുന്നതാണ് പദ്ധതി. മലപ്പുറം ജില്ലയിലെ കൂമണ്ണ ചെനക്കല്‍, ഇരുമ്പുചോല മഹല്ലുകളില്‍ തുടക്കം കുറിച്ച ഐ.ടി.സി ഈമാസം ആലത്തിയൂര്‍, എടപ്പാള്‍ മഹല്ലുകളിലേക്ക് വ്യാപിപ്പിക്കും. തുടര്‍ന്ന് സംസ്ഥാനത്തെ 313 മഹല്ലുകളില്‍ ഘട്ടം ഘട്ടമായി നടപ്പാക്കും.
ആഗസ്റ്റ് 30, 31 തിയ്യതികളില്‍ ആലത്തിയൂരില്‍ ആദ്യ ക്യാമ്പ് നടക്കും. റിസോഴ്‌സ് ട്രെയിനിങ് മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. അബുദാബി മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഫണ്ടുദ്ഘാടനം ചേളാരിയില്‍ നടന്ന ചടങ്ങില്‍ അബുദാബി മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് നൂറുദ്ദീന്‍ തങ്ങളി(എടയൂര്‍)ല്‍ നിന്ന് ഏറ്റുവാങ്ങി സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍, സി.കെ. മുഹ്‌യിദ്ദീന്‍ ഫൈസി കോണോപാറ, പി.ടി. കോമുക്കുട്ടി ഹാജി, അബ്ദുറഹ്മാന്‍ ഫൈസി കൂമണ്ണ, അബ്ദുറസാഖ് പുതുപൊന്നാനി, കെ.ടി.കെ. ഇഖ്ബാല്‍, റഷീദ് ബാഖവി എടപ്പാള്‍ സംസാരിച്ചു. റിസോഴ്‌സ് പരിശീലനത്തിന് സാലിം ഫൈസി, അബ്ദുറഹീം ചുഴലി, റഷീദ് ബാഖവി നേതൃത്വം നല്‍കി.